HOME
DETAILS

ശബരിമലയും ചര്‍ച്ച് ബില്ലും യു.ഡി.എഫിന് ഗുണകരമാകും

  
backup
March 28 2019 | 20:03 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b5%81%e0%b4%82-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

 

? തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു.

ജോണി നെല്ലൂര്‍: മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇത്തവണ യു.ഡി.എഫ് കേരളത്തില്‍ നടത്തുന്നത്. ഈ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ കേരളത്തിലെ 20 സ്ഥാനാര്‍ഥികള്‍ക്കും ഉജ്ജ്വല വിജയത്തിനായി ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തിക്കും. വലിയ പാര്‍ട്ടിയല്ലെങ്കിലും എല്ലാ നിയോജകമണ്ഡലങ്ങളിലും അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തകരുള്ള ഞങ്ങളുടെ ലക്ഷ്യം കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ അധികാരത്തിലെത്തുക എന്നതാണ്. അതിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും. യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കും.

? രണ്ടു മണ്ഡലങ്ങളില്‍ യു.ഡി.എഫിന് ഇതുവരെ ഔദ്യോഗിക സ്ഥാനാര്‍ഥികളായിട്ടില്ല. പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നില്ലേ.

=വയനാടിനെ സംബന്ധിച്ച് ചെറിയൊരു ആശയക്കുഴപ്പമുണ്ട്. എന്നാല്‍ വടകരയെ സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പവുമില്ല. ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കില്‍ പോലും സ്ഥാനാര്‍ഥിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് കെ. മുരളീധരന്‍ അവിടെ പ്രചാരണത്തിനിറങ്ങിയത്. സജീവമായി പ്രചാരണ പരിപാടികളുമായി വളരെ ദൂരം മുന്നോട്ടുപോകാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. മറ്റു മണ്ഡലങ്ങളില്‍നിന്ന് വ്യത്യസ്തമായി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. മുരളീധരന്‍ വിജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലാത്ത തരത്തില്‍ പ്രചാരണത്തില്‍ മുന്നേറിക്കഴിഞ്ഞു.

? വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കേണ്ട സാഹചര്യമുണ്ടോ.

=യു.ഡി.എഫ് ഏതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും വിജയം സുനിശ്ചിതമായ മണ്ഡലമാണ് വയനാട്. വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും യു.ഡി.എഫിലെ ഘടകകക്ഷികളും ആവശ്യപ്പെട്ടത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ഈ തെരഞ്ഞെടുപ്പില്‍ ഒരു മതേതര സര്‍ക്കാര്‍ രാജ്യം ഭരിക്കണമെന്ന ആഗ്രഹമുള്ളവരാണ് യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും. അങ്ങനെ വരുമ്പോള്‍ ആ സര്‍ക്കാരിനെ നയിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണെന്ന ഒരു ചിന്ത എല്ലാവര്‍ക്കുമുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ അമേത്തിയില്‍ മത്സരിക്കുമ്പോള്‍ ഉത്തരേന്ത്യയിലെങ്ങും രാഹുലിന്റെ പ്രഭാവം അവിടെ യു.പി.എയുടെ വിജയത്തിന് സഹായകരമാകും. അതുപോലെ തന്നെ ദക്ഷിണേന്ത്യയിലെ കേരളത്തിലോ കര്‍ണാടകത്തിലോ സുരക്ഷിതമായ ഒരു മണ്ഡലത്തില്‍ മത്സരിക്കുകയാണെങ്കില്‍ അതിന്റെ ഗുണം ദക്ഷിണേന്ത്യ മുഴുവനുണ്ടാകും എന്ന കണക്കുകൂട്ടലിലാണ് അദ്ദേഹത്തോട് കേരളത്തില്‍ മത്സരിക്കണമെന്ന് കേരളത്തിലെ നേതാക്കള്‍ ആവശ്യപ്പെട്ടത്. ആ ആവശ്യം ഏതാണ്ട് അംഗീകരിച്ച മട്ടിലായിരുന്നു കാര്യങ്ങള്‍. പക്ഷെ പിന്നീട് മതേതര സര്‍ക്കാരുണ്ടാക്കാന്‍ ധാരണയുണ്ടാക്കിയിട്ടുള്ള കൂട്ടുകക്ഷിയില്‍പെട്ട ഘടകകക്ഷികള്‍ വയനാട്ടില്‍ അദ്ദേഹം മത്സരിക്കരുതെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്തായാലും ഉടന്‍തന്നെ അക്കാര്യത്തില്‍ തീരുമാനം ആകുമെന്ന കാര്യത്തില്‍ സംശയമില്ല. രാഹുല്‍ വന്നാല്‍ കേരളത്തിലെ 20 മണ്ഡങ്ങളിലും വിജയം സുനിശ്ചിതമാകും.

? എല്‍.ഡി.എഫ് രണ്ടാംഘട്ട പ്രചാരണപരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനങ്ങള്‍ ഉള്‍പ്പെടെ വൈകുന്നത് പ്രചാരണത്തെ ബാധിക്കുന്നില്ലേ.

=ഒരിക്കലുമില്ല. ആദ്യഘട്ടത്തില്‍ ഇടതുപക്ഷമാണ് തെരഞ്ഞെടുപ്പ് പ്രാചാരണത്തില്‍ മുന്നിലെന്ന് അവര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും പൂര്‍ണമായിട്ടില്ലെങ്കിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതോടെ, പ്രത്യേകിച്ച് വടകരയില്‍ കെ. മുരളീധരന്‍ വന്നതോടെ പ്രചാരണരംഗത്ത് യു.ഡി.എഫിന് മികച്ച മുന്നേറ്റമുണ്ടായി. യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ എല്‍.ഡി.എഫ് പരാജയഭീതിയിലായി. ആമയും മുയലും ഓടിയതുപോലെയാണിത്. അവര്‍ ബഹുദൂരം ഓടിപ്പോയി. എന്നാല്‍ അവരെക്കാള്‍ വളരെ മുന്‍പിലെത്താന്‍ യു.ഡി.എഫിന് ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ട്. യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്.

? ബി.ജെ.പിക്ക് എന്തെങ്കിലും ചലനം ഇത്തവണ കേരളത്തിലുണ്ടാക്കാന്‍ പറ്റുമോ.

=ഒരു ചലനവുമുണ്ടാക്കാന്‍ പറ്റില്ല. ശബരിമലയില്‍ വിശ്വാസികളെ പ്രയാസത്തിലാക്കിയത് പിണറായി സര്‍ക്കാരാണെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ ശബരിമല വിഷയത്തിന് പരിഹാരമുണ്ടാക്കാമെന്നിരിക്കെ ബി.ജെ.പി ചെയ്തതെന്താ? ശബരിമലയുമായി ബന്ധപ്പെട്ട് നാട്ടില്‍ അക്രമം അഴിച്ചുവിടുകയല്ലേ ചെയ്തത്. യഥാര്‍ഥത്തില്‍ യു.ഡി.എഫിന്റെ നിലപാട് ഇക്കാര്യത്തില്‍ ജനങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം യു.ഡി.എഫിനു വല്ലാതെ ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. മാത്രമല്ല, പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ചര്‍ച്ച് ബില്ലും തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാകും. അതിന്റെ ഗുണഫലം യു.ഡി.എഫിന് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സീറോ മലബാര്‍, ലത്തീന്‍ തുടങ്ങിയ കത്തോലിക്കാ സഭകളെല്ലാം ചര്‍ച്ച് ബില്ലിനെതിരായി പരസ്യമായി രംഗത്ത് വന്നില്ലേ. വിശ്വാസികളായ ക്രൈസ്തവരൊന്നടങ്കം രംഗത്തുവന്നപ്പോള്‍ ചര്‍ച്ച് ബില്‍ മരവിപ്പിച്ച് വച്ചിരിക്കുകയാണ്. അതു പിന്‍വലിക്കാന്‍ ഈ സര്‍ക്കാര്‍ തയാറുണ്ടോ? ഇതു ഞങ്ങള്‍ പ്രചാരണായുധമാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago