HOME
DETAILS

അസമിലും ആവര്‍ത്തനം; സഹോദരന്റെ മൃതദേഹം കൊണ്ടുപോയത് സൈക്കിളില്‍ കെട്ടിവച്ച്

  
backup
April 19 2017 | 06:04 AM

man-carries-brothers-body-on-cycle

ദിസ്പുര്‍: ഒഡിഷയില്‍ ഭാര്യയുടെ മൃതദേഹം ചുമലില്‍ ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ വാര്‍ത്ത പുറത്തുവന്ന് എട്ടുമാസത്തിനു ശേഷം, ഇതാ വീണ്ടുമൊരു സമാന സംഭവം. സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് കൊണ്ടുപോവുന്ന ചിത്രവും ദൃശ്യവുമാണ് മന:സാക്ഷിയെ ഞെട്ടിക്കുന്നത്. അസമില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാലിന്റെ സ്വന്തം മണ്ഡലമായ മാജുലിയിലാണ് സംഭവം. സംഭവം ടി.വിയില്‍ വാര്‍ത്തയായ ഉടനെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയക്കുകയും ചെയ്തു.

ആശുപത്രി വാഹനത്തിന്റെ ഡ്രൈവറെ കാത്തുനില്‍ക്കാതെ മൃതദേഹം സൈക്കിളില്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലക്ഷ്മിപൂര്‍ ജില്ലയിലെ ബലിജാനില്‍ നിന്നുള്ളതാണ് കുടുംബം. ഇവരുടെ ഗ്രാമത്തിലേക്ക് മോട്ടോര്‍ വാഹനം പോകുന്ന റോഡില്ലെന്നും, ഇടയില്‍ മുള കൊണ്ടുള്ള പാലമുള്ളതിനാലാണ് സൈക്കിളില്‍ കൊണ്ടുപോയതെന്നുമാണ് വിശദീകരണം.

ഡിംപിള്‍ ദാസ് എന്നയാളുടെ മൃതദേഹമാണ് 18 കാരനായ സഹോദരന്‍ സൈക്കിളില്‍ കെട്ടിവച്ച് വീട്ടില്‍ കൊണ്ടുപോയത്. പുലര്‍ച്ചെ മൂന്നര മണിയോടെ ആറു പേര്‍ ചേര്‍ന്ന് ഡിംപിള്‍ ദാസിനെ ആശുപത്രിയില്‍ കൊണ്ടുവന്നു. ഡ്യൂട്ടി ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ മരിച്ചതായി അറിഞ്ഞു. ഇതോടെ അവര്‍ മൃതദേഹം സൈക്കിളില്‍ കെട്ടി കൊണ്ടുപോവുകയായിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a minute ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  11 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  38 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  39 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  42 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  11 hours ago