HOME
DETAILS

സഊദി ലക്ഷ്യമാക്കി ഹൂതി മിസൈൽ; തകർത്തതായി അറബ് സഖ്യ സേന

  
backup
June 13 2020 | 13:06 PM

houthi-ballistic-missile-intercepted-near-saudi-arabias-najran

    റിയാദ്: സഊദി അറേബ്യായിലെ നജ്‌റാനിൽ ഹൂതികൾ വിക്ഷേപിച്ച മിസൈൽ തകർത്തതായി സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന അറിയിച്ചു. ശനിയാഴ്ച്ച രാവിലെയാണ് സഊദി ജനവാസ കേന്ദ്രം ലക്ഷ്യമാക്കി യമനിലെ വിമത വിഭാഗമായ ഇറാൻ അനുകൂല ഹൂതികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തു വിട്ടത്. എന്നാൽ, ഹൂതികളുടെ ലക്ഷ്യം തകർത്തതായും ആകാശത്ത് വെച്ച് തന്നെ മിസായിൽ തകർക്കാൻ കഴിഞ്ഞതിനാൽ വൻ അപകടങ്ങൾ ഒഴിവായതായും അറബ്സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. യെമന്റെ അതിർത്തിക്കടുത്തുള്ള തെക്കുപടിഞ്ഞാറൻ സഊദി അറേബ്യയിലെ നഗരമാണ് നജ്‌റാൻ.

   മിസൈൽ അവശിഷ്‌ടങ്ങൾ തെറിച്ച് ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ,ആക്രമണത്തിൽ മരണമോ മറ്റു കൂടുതൽ നാശ നഷ്‌ടങ്ങളോ സംഭവിച്ചിട്ടില്ല. യെമൻ നഗരമായ സഅദയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്ന് അറബ് സഖ്യ സേനയെ ഉദ്ധരിച്ച് സഊദി ദേശീയ വാർത്താ മാധ്യമം എസ് പി എ റിപ്പോർട്ട് ചെയ്‌തു. 2014 മാർച്ചിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ അധികാരം പിടിച്ചെടുത്തതോടെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ 2015 മാർച്ച് മുതൽ അറബ് സഖ്യം യെമനിൽ ഇടപെട്ടു വരികയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago