അരുണാചലിലെ ആറു സ്ഥലങ്ങള്‍ക്ക് സ്വന്തം പേരുകള്‍ വച്ച് ചൈന
ബീജിങ്: അരുണാചല്‍ പ്രദേശിലേക്ക് ദലൈലാമയുടെ സന്ദര്‍ശനത്തെച്ചൊല്ലിയുള്ള ചൈനയുടെ പ്രശ്നം അടങ്ങുന്നില്ല. അരുണാചല്‍ പ്രദേശിലെ ആറു പ്രദേശങ്ങള്‍ക്ക് സ്വന്തം പേരുകള്‍ നല്‍കിയാണ് ചൈനയുടെ പുതിയ കരുനീക്കം.
അരുണാചലിനെ 'ദക്ഷിണ ടിബറ്റ്' എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. എന്നാല്‍ ചൈന കൃത്രിമമായ വിവാദം സൃഷ്ടിക്കുകയാണെന്നും പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഇന്ത്യ ആവര്‍ത്തിച്ചു. ഇതുസംബന്ധിച്ച് ഏപ്രില്‍ നാലിന് ചൈനയിലേക്ക് വിശദമായ കത്തും നല്‍കിയിട്ടുണ്ട്.
'ദക്ഷിണ ടിബറ്റി'ലെ ആറു പ്രദേശങ്ങള്‍ക്ക് തങ്ങള്‍ റോമന്‍ ആല്‍ഫബെറ്റ് പ്രകാരം പേരു നല്‍കിയിട്ടുണ്ടെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വോഗ്യാങ്ലിങ്, മിലാ റി, ക്യോഡ് എന്ഗാര്ബോ റി, മൈന്ക്യൂബ, ബി മോ ലാ, നാംകപുബ് റി എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്.
ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിന്റെ പിന്നാലെയാണ് ചൈന ഇന്ത്യക്കെതിരെ നിരന്തരം വിവാദങ്ങളുണ്ടാക്കാന്‍ തുടങ്ങിയത്. ടിബറ്റില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ ദലൈലാമയുടെ ഏഴാമത്തെ സന്ദര്‍ശനമാണ് കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."