HOME
DETAILS
MAL
കത്‌വ: വാദം കേള്‍ക്കുന്ന ജഡ്ജിയുടെ ഭാര്യക്ക് ഉന്നത ജോലി നല്‍കി ബി.ജെ.പി
backup
March 28 2019 | 20:03 PM
ന്യൂഡല്‍ഹി: കത്‌വയില്‍ എട്ടുവയസ്സുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയുടെ ഭാര്യ കമല്‍ദീപ് ഭണ്ഡാരിയെ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ സുപ്രധാന തസ്തികയില്‍ നിയമിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍വരുന്നതിനു രണ്ടു ദിവസം മുമ്പായിരുന്നു ഈ നടപടിയെന്ന് ദ പ്രിന്റ് റിപോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അധ്യക്ഷനായ സമിതിയാണ് കമല്‍ദീപ് ഭണ്ഡാരിയെ പുതിയ വാര്‍ത്താവിതരണ കമ്മീഷണറായി നിയമിച്ചത്. അഞ്ചു വര്‍ഷ കാലയളവിലേക്കാണ് നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."