10 ദിവസത്തിനിടെ 90-ഓളം ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; ചെന്നൈയില്‍ സ്ഥിതി ഏറെ ഗുരുതരം
ചെന്നൈ: കഴിഞ്ഞ പത്തു ദിവസത്തിനിടെ 90-ഓളം ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നു. രോഗം സ്ഥിരീകരിച്ച മുഴുവന്‍ ഡോക്ടര്‍മാരും ഒരേ ആശുപത്രിയിലുള്ളവര്‍.
ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗബാധ ഉണ്ടായതെന്ന് ഐ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ 500 കിടക്കകള്‍ കൂടി വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തേക്കു വരുന്നത്.
കൊവിഡ് രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരില്‍ കൊവിഡ് രോഗികളെ പരിചരിച്ചവര്‍ കുറവാണെന്നും മറ്റു വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സ്ഥിതി ഏറെ ദയനവീയമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. മൂന്ന് മാസമായി ശരിയായി ഭക്ഷണവും ഉറക്കവും വിശ്രമവുമില്ലാതെ ബന്ധുക്കളെ പോലും കാണാനാവാതെ ജോലിയില്‍ തന്നെയാണ് അവര്‍.
അതിനിടെ ചെന്നൈയിലെയും സമീപ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പുതുതായി 2000 നഴ്‌സുമാരെ കൂടി നിയമിച്ചു. ആറുമാസത്തെ കരാര്‍ വ്യവസ്ഥയില്‍ ചെന്നൈ, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലാണ് ഇവരെ നിയമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."