HOME
DETAILS
MAL
ബസ് സ്റ്റാന്റ് ടെര്‍മിനലില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും
backup
July 04 2018 | 09:07 AM
കുന്നംകുളം : ബസ്സ്സ്റ്റാന്റ് ടെര്‍മിനലിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ആദ്യഘട്ടമായി ഇന്നു കൊച്ചിയിലെ സ്വകാര്യ എജന്‍സിയുടെ നേതൃത്വത്തില്‍ മണ്ണു പരിശോധ ആരംഭിച്ചു.
ആദ്യപരിശോധനയില്‍ ആറര മീറ്ററിലാണ് മണ്ണ് പരിശോധിച്ചത്. ഓരോ മീറ്റര്‍ ഇടവിട്ടു മണ്ണിന്റെ സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചു . ഇത്തരത്തില്‍ അഞ്ച് മീറ്റര്‍ 65 സെന്റി മീറ്റര്‍ ആഴത്തില്‍ മണ്ണും ഒരു മീറ്ററോളം താഴ്ച്ചയില്‍ നിന്നു പാറയും പരിശോധന സംഘം ശേഖരിച്ചു. മറ്റൊരിടത്തു പരിശോധന തുടരുകയാണ്.
പതിമൂന്നരക്കോടി ചിലവിട്ടാണ് ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്. ഇതില്‍ നാലു കോടി രൂപ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ശേഷിക്കുന്ന തുക ബാങ്കില്‍ നിന്നും ഘട്ടങ്ങളിലായി വായ്പ്പയെടുത്താണു നിര്‍മാണം പൂര്‍ത്തീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."