HOME
DETAILS
MAL
കല്ലൂരില്‍ ഭക്ഷ്യയെണ്ണ കൊണ്ടുവന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു മായം കലര്‍ത്തിയ എണ്ണയാണെന്ന് ആരോപണം
backup
July 04 2018 | 09:07 AM
പുതുക്കാട്: കല്ലൂര്‍ ആലേങ്ങാട് മായം കലര്‍ന്നതെന്ന സംശയത്തെ തുടര്‍ന്ന് വില്‍പനക്ക് ഭക്ഷ്യ എണ്ണയുമായി വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു.
കല്ലൂര്‍ വെള്ളാനിക്കോട് മേഖലയില്‍ വിതരണത്തിന് ടെമ്പോ വാനില്‍ കൊണ്ടുവന്ന വെളിച്ചണ്ണ ഉള്‍പ്പെടെയുള്ള ഭഷ്യ എണ്ണകളായിരുന്നു വാഹനത്തില്‍.
ഭക്ഷ്യസുരക്ഷ അസി. കമ്മിഷണറുടെ നിര്‍ദേശപ്രകാരം ചാലക്കുടി ഫുഡ് ഇന്‍സ്പകടര്‍ക്ക് വാഹനം കൈമാറി. സാമ്പിള്‍ ശേഖരിച്ച ശേഷം അടുത്ത ദിവസം എണ്ണ ലാബില്‍ പരിശോധനക്കയക്കും. തൃക്കുര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു വാഹനം തടഞ്ഞത്.
പഞ്ചായത്ത് പരിധിയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍ക്കാന്‍ അനുവദിക്കില്ലന്നും ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപടി എടുക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."