ഹജ്ജ് നയരൂപീകരണ സിമിതി റിപ്പോര്‍ട്ട് ഒരു മാസത്തിനകമെന്ന് കേന്ദ്രസംഘം
ജിദ്ദ: ഹജ്ജ് നയരൂപീകരണ സിമിതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മുന്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അഫ്‌സല്‍ അമാനുല്ല. സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പുതിയ ഹജ്ജ് നയം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി സഊദിയില്‍ എത്തിയതായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം.
സഊദിയിലെ ഹജ്ജ് മന്ത്രാലയം അധികൃതരുമായും കെട്ടിട ഉടമകളുമായും വിവിധ ഹജ്ജ് സേവന കമ്പനികളുമായും സമിതി ചര്‍ച്ച സംഘം നടത്തി. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം 2022 ഓടെ ഹജ്ജ് സബ്‌സിഡി എടുത്തുകളയുന്നതിനാല്‍ ഹാജിമാര്‍ക്കുണ്ടാവുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കാനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം.
ഹാജിമാരുടെ വിമാനയാത്ര, താമസം, ഭക്ഷണം എന്നിവ ഏറ്റവും കുറഞ്ഞ ചെലവില്‍ എങ്ങനെ ലഭ്യമാക്കാം എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഹാജിമാരുടെ പ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും സമിതി മുന്നാട്ടുവെക്കും. വിമാന യാത്രാ ചെലവ് ലഘൂകരിക്കലാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം.
ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്്. ഹാജിമാരെ കപ്പലില്‍ എത്തിക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ട്. എന്നാല്‍ ഇതു എത്രത്തോളം പ്രായോഗികമാണ് എന്ന് പറയാന്‍ കഴിയില്ലെന്നും അഫ്‌സല്‍ അമാനുല്ല പറഞ്ഞു. സഊദി അധികൃതരുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി.
അനുകുലമായ സമീപനമാണ് ഈ വിഷയത്തിലുണ്ടായത്. വിമാനയാത്രക്ക് ഗ്‌ളോബല്‍ ടെന്റര്‍ എന്ന ആശയം നടപ്പാക്കാനാവില്ല. സഊദിയുമായി ഉണ്ടാക്കുന്ന ഹജ്ജ് കരാറിന്റെ അടിസ്ഥാനത്തിലേ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ. ദീര്‍ഘകാല അടിസ്ഥാനത്തില്‍ താമസ കരാറില്‍ ഒപ്പിടുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും സംഘം വ്യക്തമാക്കി. ഇത് സാധ്യമായാല്‍ താമസച്ചെലവില്‍ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജസ്റ്റിസ് എസ്.എസ് പാര്‍ക്കര്‍, മുന്‍ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ശമീം, ചാര്‍േട്ടഡ് അക്കൗണ്ടന്റ് കമാല്‍ ഫാറൂഖി, ന്യൂനപക്ഷ വകുപ്പ് ജോ.സെക്രട്ടറി ജാന്‍ ഇ ആലം എന്നിവരാണ് സംഘത്തിലുള്ളത്. സംഘം മക്കയിലെയും മദീനയിലെയും താമസ സ്ഥലങ്ങളും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."