HOME
DETAILS

ജുബൈലില്‍ ഒരു വര്‍ഷത്തിലധികമായി ദുരിതത്തിലായ 140 ഓളം ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ പോകാന്‍ വഴിയൊരുങ്ങി

  
backup
April 19 2017 | 10:04 AM

54657468546

ദമാം: ജോലിയും ശമ്പളവുമില്ലാതെ ഒരു വര്‍ഷത്തിലേറെയായി ദുരിത കഴിഞ്ഞജീവിതം നയിച്ചിരുന്ന 140 ഓളം ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്കു പോകാന്‍ വഴിയൊരുങ്ങി. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ റോയല്‍ കമ്മീഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്ന തൊഴിലാളികള്‍ക്കാണ് മാസങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ എക്‌സിറ്റും വിമാന ടിക്കറ്റും ലഭിച്ചത്. ഖോബാര്‍ ആസ്ഥാനമായ കമ്പനിയുടെ കീഴിലുള്ള ഇവര്‍ക്ക് എംബസിയുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഇടപെടലുകളാണ് തുണയായത്.

2015 ഡിസംബര്‍ മുതലാണ് 140 ഇന്ത്യക്കാരുള്‍പ്പടെ 350 തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ശമ്പളം മുടങ്ങാന്‍ തുടങ്ങിയത്. തുടര്‍ന്ന് തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയതോടെ മേലധികാരികള്‍ ഇടപെട്ട് രണ്ടുമാസത്തെ ശമ്പളം നല്‍കാമെന്ന് ഉറപ്പു നല്‍കി. അത് പാലിക്കപ്പെടാതെ വന്നപ്പോള്‍ കുപിതരായ തൊഴിലാളികള്‍ കമ്പനിയുടെ വെയര്‍ഹൗസില്‍ എത്തി അധികൃതരെ തടഞ്ഞുവെച്ചു. ഒടുവില്‍ പൊലീസും തൊഴില്‍ വകുപ്പ് അധികൃതരും ഇടപെട്ടു നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പിരിഞ്ഞു പോവുകയായിരുന്നു.

പിന്നീട് ഈ ഉറപ്പും ഫലം കാണാതെ വന്നപ്പോള്‍ തൊഴിലാളികള്‍ ഒന്നടങ്കം ഖോബാറിലുള്ള ഹെഡ് ഓഫീസില്‍ പോയി ജനറല്‍ മാനേജരെ കണ്ടിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയത്. നിയമ യുദ്ധം നീണ്ടപ്പോള്‍ ഇവര്‍ പട്ടിണിയിലാവുകയും ഇഖാമയും ഇന്‍ഷുറന്‍സും ഇല്ലാത്തതിനാല്‍ പുറത്തിറങ്ങുവാനും ചികിത്സക്കും വരെ ബുദ്ധിമുട്ടിലായി. ഇതിനിടെ പ്രഖ്യാപിക്കപ്പെട്ട പൊതുമാപ്പില്‍ നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെയാണ് ടിക്കറ്റ് നല്‍കാന്‍ കമ്പനി തയ്യാറായത്. കഴിഞ്ഞ ദിവസം 36 പേര്‍ നാട്ടിലേക്ക് പോയി. അടുത്ത ദിവസം നാല് മലയാളികള്‍ ഉള്‍പ്പടെ 60 പേര്‍ കൂടി യാത്രയാകും.

ബാക്കിയുള്ളവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാട്ടിലേക്ക് പോകും. ശമ്പള കുടിശ്ശിക ഇന്ത്യന്‍ എംബസി ഇടപെട്ടു വാങ്ങി നല്‍കുമെന്ന പ്രതീക്ഷയിലാണ് നാട്ടില്‍ പോകുന്ന തൊഴിലാളികള്‍. ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ രതീഷ്, സന്നദ്ധപ്രവര്‍ത്തകരായ ഷാജി മതിലകം, ജയന്‍ തച്ചമ്പാറ, സൈഫുദീന്‍ പൊറ്റശ്ശേരി, ഷാജിദ്ദിന്‍ നിലമേല്‍ തുടങ്ങിയവരാണ് തൊഴിലാളികളെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  3 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  9 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  28 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago