നെല്ലിക്കുന്ന് പാറമല ദുരന്തം മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 7 ലക്ഷം നല്‍കും
കിളിമാനൂര്‍: നഗരൂര്‍ കരവാരം പഞ്ചായത്തുകളുടെ അതിര്‍ത്തികളിലായി സ്ഥിതി ചെയ്യുന്ന നെല്ലിക്കുന്ന് പാറമലയില്‍ ട്രാക്ടര്‍ കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട തൊഴിലാളിയുടെ നിര്‍ധന കുടുംബത്തിന് തൊഴിലുടമ സഹായധനമായി 7 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതായി ബി. സത്യന്‍ എം.എല്‍.എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നെല്ലിക്കുന്ന് മലയിലെ ശിവമുരുകാ അജന്താ ഗ്രാനൈറ്റ്‌സ് കമ്പനിയിലെ തൊഴിലാളി പശ്ചിമബംഗാള്‍ സ്വദേശി ഹമീദുല്‍ ഇസ്‌ലാം (30) ആണ് ക്വാറി അപകടത്തില്‍ കൊല്ലപ്പെട്ടത്.
മരണമടഞ്ഞ ഹമീദുല്‍ ഇസ്‌ലാമിന്റെ വരുമാനം കൊണ്ടുമാത്രമാണ് നാട്ടില്‍ ഇയാളുടെ കുടുംബം നിത്യവൃത്തികഴിക്കുന്നതെന്ന് അപകടം നടന്ന പാറമല സന്ദര്‍ശിച്ച എം.എല്‍.എയോട് സഹപ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്ത് ചൊവ്വാഴ്ച മൂന്നു മണിയോടെ പശ്ചിമബംഗാളിലെ ബാഗ് ബോഗ്രാ വിമാനത്താവളത്തില്‍ എത്തിച്ചു. നെല്ലിക്കുന്നിലെ പാറമടകളില്‍ നടക്കുന്ന ഖനം നിയമാനുസൃതവും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നും തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്നം ഉറപ്പാക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ബി. സത്യന്‍ എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ എന്നിവര്‍ക്ക് കത്ത് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."