പര്‍ദ ധരിച്ചെത്തി മോഷണം: രണ്ട് സ്ത്രീകള്‍ പിടിയില്‍
പോത്തന്‍കോട്: ബസ് സ്റ്റാന്‍ഡുകളിലും തിരക്കുള്ള സ്ഥലങ്ങളിലും പര്‍ദ ധരിച്ചെത്തി യാത്രക്കാരുടെ പണവും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പൊലിസിന് കൈമാറി.
പാലക്കാട് വടക്കാഞ്ചേരി ചായക്കടമുക്ക് ഹൗസ് നമ്പര്‍ 13 ല്‍ താമസിക്കുന്ന റാബിയ (30) കൂടെ താമസിക്കുന്ന ഫാത്തിമ (40) എന്നിവരാണ് പിടിയിലായത്. ശരീരത്തില്‍ പലയിടത്തായി ചുരുട്ടിക്കൂട്ടി ഒളിപ്പിച്ച നിലയില്‍ നിരവധി നോട്ടുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. തമിഴ്നാട് സ്വദേശികളായ ഇവര്‍ നല്കിയ മേല്‍വിലാസവും പേരും തെറ്റാണെന്ന നിഗമനത്തിലാണ് പൊലിസ്.
അണ്ടൂര്‍ക്കോണം ചേമ്പാല ഭാഗത്ത് ഇന്നലെ സംശയകരമായ ചുറ്റുപാടില്‍ കണ്ടെത്തിയ സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
പ്രതികളെ കുറിച്ച് കൂടുതല്‍ അന്വോഷണം നടത്തിവരുകയാണെന്ന് പോത്തന്‍കോട് സി.ഐ. എസ്. ഷാജി പറഞ്ഞു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."