'നഗരസഭയിലെ ബാര്‍കോഴ; വിജിലന്‍സ് അന്വേഷിക്കണം'
നെയ്യാറ്റിന്‍കര: കഴിഞ്ഞദിവസം സി.പി.എം നടത്തിയ നഗരസംരക്ഷണ മാര്‍ച്ച് അഴിമതിക്കാരെ സംരക്ഷിക്കുവാനാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. വിനോദ്സെന്‍, മാരായമുട്ടം സുരേഷ്, അഡ്വ. എം. മുഹനുദ്ദീന് എന്നിവര്‍ പറഞ്ഞു.
അഴിമതിപ്പണം നേരിട്ട് എണ്ണി വാങ്ങിയ ശേഷമാണ് ചെയര്‍പേഴ്സണ്‍ കൗണ്‍സില്‍ തീരുമാനം നേരിട്ട് തിരുത്തി സ്വന്തം സീല്‍ പതിച്ച് ഗവ.ഗേള്‍സ് എച്ച്.എസിന്റെ പിന് മതില് കെട്ടിയടക്കുവാനുളള തീരുമാനം ഒപ്പിട്ട് നല്‍കിയതായി അവര്‍ ആരോപിച്ചു. പാര്‍ട്ടിതല അന്വേഷണത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയവര്‍ക്ക് വേണ്ടി മാര്‍ച്ച് സംഘടിപ്പിച്ചവര്‍ ജനങ്ങളെ വിഢികളാക്കാമെന്നാണ് വ്യാമോഹിക്കുന്നത്.
രാമേശ്വരത്ത് ഒരു വീട് മാത്രമുളളിടത്ത് റിയല്‍ എസ്റ്റേറ്റുകാര്ക്കായി വയല്‍ നികത്തി അരക്കോടി രൂപയ്ക്ക് റോഡ് നിര്‍മ്മിച്ച് നല്‍കുന്നതിന് പുറകിലും ലക്ഷങ്ങളുടെ അഴിമതിയാണെന്നും ഈ വിഷയങ്ങളിലും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."