HOME
DETAILS

പൊതുമാപ്പ്; സേവനാനന്തര ആനുകൂല്യം ലഭിക്കാനുണ്ടെങ്കില്‍ ലേബര്‍ ഓഫീസുകളെ സമീപിക്കണം

  
backup
April 19 2017 | 14:04 PM

1245224523

ജിദ്ദ: പൊതുമാപ്പില്‍ രാജ്യം വിടുന്ന വിദേശ തൊഴിലാളികള്‍ക്ക് സേവനാനന്തര ആനുകൂല്യം ലഭിക്കാനുണ്ടെങ്കില്‍ ലേബര്‍ ഓഫീസുകളെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് നിയമ ലംഘകര്‍ ഫൈനല്‍ എക്‌സിറ്റിന് സമീപിക്കുന്നുണ്ടെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് റിയാദ് റീജിയണല്‍ ഡയറക്ടര്‍ പറഞ്ഞു.

ഇന്ത്യന്‍ എംബസിയില്‍ ഔട്ട്പാസിന് അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം 15,000 മുകളില്‍ കടന്നതായി ഇന്ത്യന്‍ എംബസിയും വ്യക്തമാക്കി.
ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ എംബസി പൂര്‍ണമായും നിയമ ലംഘകരായ തൊഴിലാളികളെ മാതൃരാജ്യത്തേക്ക് മടക്കി അയക്കുന്നതിന് സജീവമാണെന്ന് റിയാദ് പാസ്‌പോര്‍ട്ട് വിഭാഗം റീജിയണല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുറഹ്മാന്‍ അസ്സഹൈബാനി പറഞ്ഞു.

കാലാവധിയുളള പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഔട്ട്പാസ് എന്നിവ ഉളളവര്‍ക്കാണ് ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്നത്.

റിയാദില്‍ പത്ത് കേന്ദ്രങ്ങളില്‍ നിയമ ലംഘകര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്നതിന് പ്രത്യേക കേന്ദ്രം തുറന്നിട്ടുണ്ട്. ഇഖാമ കാലാവധി തീര്‍ന്നവര്‍, ഇഖാമ എടുക്കാത്തവര്‍, സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവര്‍, അനുമതിപത്രം ഇല്ലാതെ ഹജ്ജിന് ശ്രമിച്ചവര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍ തുടങ്ങിയ നിയമലംഘകര്‍ റിയാദ് മലസിലെ പാസ്‌പോര്‍ട്ട് ഓഫീസിലെത്തി എക്‌സിറ്റ് നടപടി പൂര്‍ത്തിയാക്കണമെന്നും മേജര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുറഹ്മാന്‍ അസ്സഹൈബാനി വ്യക്തമാക്കി.

പൊതുമാപ്പില്‍ ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഒഴിവാക്കിയിട്ടില്ലെന്ന് ട്രാഫിക് ജനറല്‍ ഓഫീസ് വക്താവ് കേണല്‍ ത്വാരിഖ് അല്‍റുബൈയാന്‍ പറഞ്ഞു. പൊതുമാപ്പ് ആനുകൂല്യം നേടണമെങ്കില്‍ ട്രാഫിക് പിഴ അടച്ചിരിക്കണം. പൊതുമാപ്പ് സംവിധാനത്തെ ട്രാഫിക് പിഴയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ട്രാഫിക് വക്താവ് പറഞ്ഞു.

പൊതുമാപ്പ് ഒരുദശലക്ഷം വിദേശികള്‍ പ്രയോജനപ്പെടുത്തിയേക്കുമെന്ന് തൊഴില്‍ സാമൂഹ്യ വിഭാഗം ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് നിരവധിപേര്‍ മുന്നോട്ടു വരുന്നുണ്ട്. ഇനി എഴുപതുദിവസം കൂടിയാണ് പൊതുമാപ്പ് പ്രയോജപ്പെടുത്തുവാന്‍ സമയമുള്ളത്. പദ്ധതി വിജയകരമാണെന്നാണ് മനസിലാക്കാനാവുന്നതെന്ന് അദ്ദേഹം അറിയിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  2 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  2 months ago