HOME
DETAILS

ജിന്‍ കാത്തിരിക്കുന്നു; കാതങ്ങള്‍ അകലെയുള്ള പിതാവിനെ ഹൃദയതാളം കേള്‍പ്പിക്കാന്‍

  
backup
June 14 2020 | 02:06 AM

%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81
 
 
 
കൊച്ചി: ജിന്‍ പേ എന്ന രണ്ടര വയസുകാരന് കൊവിഡിനെ കുറിച്ച് ഒന്നും അറിയില്ല. എന്നാല്‍ പതിനായിരം കിലോമീറ്റര്‍ അകലെയുള്ള പിതാവിന് ഏറ്റവും സന്തോഷമുണ്ടാകും ജിനിന്റെ ഹൃദയതാളം കേട്ടാല്‍. പക്ഷെ, കൊവിഡ് മഹാമാരി പൊയ്‌തൊഴിഞ്ഞാല്‍ മാത്രമെ ജിനിന് പിതാവിന്റെയടുത്തേക്ക് പറക്കാനാകൂ. 
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്ന് രണ്ടര വയസുകാരന്‍ ജിന്‍ പേ മാതാവ് ജെന്നെയ്‌ക്കൊപ്പം കൊച്ചിയിലെത്തിയിട്ട് മൂന്ന് മാസം കഴിഞ്ഞു. ജിന്നിന്റെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു അനേകായിരം കാതങ്ങള്‍ താണ്ടിയുള്ള യാത്ര. പീറ്റര്‍, ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിനിന് ജനിച്ച് ഏതാനും നാളുകള്‍ക്കകം തന്നെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 
ശരീരഭാരം ആനുപാതികമായി വര്‍ധിക്കാത്തതും കൂടെകൂടെയുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങളുമാണ് വിശദമായ പരിശോധനകളിലേക്ക് നയിച്ചത്. വൈകാതെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വരുമെന്ന്  പീറ്ററും ജെന്നെയും മനസിലാക്കി. ഇത്തരം ഹൃദ്രോഗ ചികിത്സാസൗകര്യങ്ങള്‍ ലൈബീരിയയില്‍ ഇല്ലാത്തതിനാല്‍ തലസ്ഥാനമായ മണ്‍റോവിയയിലെ ജെ.എഫ്.കെ മെഡിക്കല്‍ സെന്ററിലെ സീനിയര്‍ പീഡിയാട്രിഷ്യനായ ഡോ.സിയ കമനോറാണ് ചികിത്സയ്ക്കായി എറണാകുളത്തെ ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗം നിര്‍ദേശിച്ചത്. പീറ്ററും ജെന്നെയും  ഓവര്‍ടൈം ജോലിചെയ്തും കുടുംബവീട് പണയപ്പെടുത്തിയുമൊക്കെയാണ് യാത്രയ്ക്കും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തിയത്. 
ഒരു മാസം നീളുന്ന  വിരഹത്തിന് ശേഷം എല്ലാം കൂടുതല്‍ ശുഭകരമാകുമെന്ന പ്രതീക്ഷയിലാണ് ജെന്നെ കുട്ടിയ്‌ക്കൊപ്പം പുറപ്പെട്ടത്. പക്ഷേ കൊവിഡ് എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തു. മാര്‍ച്ച് ആറിന്  ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിന്നിന് 12 നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. അയോട്ടാ പള്‍മണറി വിന്‍ഡോയില്‍ ഉണ്ടായിരുന്ന സുഷിരം ശസ്ത്രക്രിയയിലൂടെ അടയ്ക്കുകയായിരുന്നു. 
തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിന് മടങ്ങാനിരിക്കെയാണ് മഹാമാരിമൂലം കാര്യങ്ങളൊക്കെ കീഴ്‌മേല്‍ മറിഞ്ഞത്. ചികിത്സയ്ക്കും ഒരു മാസത്തെ ചെലവുകള്‍ക്കുമായി ജെന്നെ  കരുതിയതൊക്കെ ഇതിനോടകം തീര്‍ന്നു. ആശുപത്രി അധികൃതരുടെ കരുതലില്‍, ആശുപത്രിയില്‍ തന്നെയാണ് ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും താമസവും ഭക്ഷണവും. കൊച്ചിയിലും ലൈബീരിയയിലുമായി വിഭജിക്കപ്പെട്ട  ഈ കുടുംബം ഉടന്‍തന്നെ ഒത്തുചേരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  10 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago