അംബൂരിയിലെ അക്രമം: വ്യാപക പ്രതിഷേധം യു.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണം
വെള്ളറട: അംബൂരിയിലെ സി.പി.എം അക്രമത്തില്‍ വ്യാപക പ്രതിഷേധം. യു.ഡി.എഫ് നടത്തിയ ഹര്ത്താല്പൂര്ണം. രണ്ട്പേര് പിടിയിലായതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം രാത്രി കോണ്‍ഗ്രസ് പ്രതിഷേധ യോഗം നടക്കുന്നതിനിടെ നടന്ന സി.പി.എം ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച്പേര്‍ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
രാത്രി പത്ത്മണിയോടെ അക്രമികളായ സി.പി.എം പ്രവര്‍ത്തകര്‍ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു. പൊലിസ് നടപടിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ആശുപത്രി പ്രവേശനമെന്ന് ആരോപണമുണ്ട്. സംഭവം അറിഞ്ഞ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊലിസിനെ വിവരം അറിയിച്ചു.
അക്രമികളെ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഉടന്‍തന്നെ പൊലിസ് നടപടി ഉണ്ടായില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രാത്രി 11 ന് പൊലിസ് സ്റ്റേഷന് ഉപരോധിച്ചു. പ്രതികളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യാമെന്ന് സി.ഐ അജിത്കുമാര്‍ ഉറപ്പ് നല്കിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ച രണ്ടു പേരേയാണ് പൊലിസ് കസ്റ്റഡിയിലെടുത്തതായി സൂചന. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. പ്രതിഷേധയോഗം എ.ടി ജോര്‍ജ് എക്സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എ അബ്രഹാം അധ്യക്ഷനായി.
യോഗത്തില്‍ ആര്. വത്സലന്‍, വി.ആര് ഷെമീര്‍, അന്‍സജിതാറസല്‍, പാറശാല സുധാകരന്, വിജയചന്ദ്രന്‍, കോല്ലിയോട് സത്യനേശന്, അരുണ്‍ സി.പി, ഷാജഹാന് കുടപ്പനമൂട്, തോമസ് മംഗലശ്ശേരി, മാത്തുക്കുട്ടി, അസീസ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി തബാനൂര്രവി, വില്‍സന്റ് എം.എല്‍.എ തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."