HOME
DETAILS
MAL
ബന്ധുനിയമനം: ജയരാജനും ശ്രീമതിയും തെറ്റ് ഏറ്റുപറഞ്ഞെന്ന് യെച്ചൂരി
backup
April 19 2017 | 16:04 PM
ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇ.പി ജയരാജനെയും പി.കെ ശ്രീമതിയെയും സി.പി.എം കേന്ദ്ര കമ്മിറ്റി താക്കീത് ചെയ്തു.
വീഴ്ച പറ്റിയതിന് ഇരുവരും ഖേദപ്രകടനം നടത്തിയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം വ്യക്തമാക്കി. ഇരുവരുടെയും വിശദീകരണം കേട്ട ശേഷമായിരുന്നു കേന്ദ്ര കമ്മിറ്റി യോഗം അച്ചടക്ക നടപടി എടുക്കാന്‍ തീരുമാനിച്ചത്.
ഇരുവരും ഖേദപ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കാതിരുന്നതെന്ന് സീതാറാം യെച്ചൂരി സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."