HOME
DETAILS
MAL
മദ്റസാ പാദവാര്‍ഷിക പരീക്ഷ ഓണ്‍ലൈനില്‍
backup
June 14 2020 | 02:06 AM
ചേളാരി: മദ്റസകളിലെ ഈ വര്‍ഷത്തെ പാദവാര്‍ഷിക പരീക്ഷ ഓണ്‍ലൈന്‍ വഴി നടത്തുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ മദ്റസാ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും നവമാധ്യമങ്ങളുടെ സഹായത്തോടെ പാഠ്യവിഷയങ്ങളില്‍ അവരെ ഒപ്പമെത്തിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
എല്ലാ കുട്ടികള്‍ക്കും സേവനം ലഭിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. ഹോം വര്‍ക്കുകള്‍ പരിശോധിച്ച് മാര്‍ക്ക് നല്‍കുകയും മനഃപാഠമാക്കേണ്ടവ കുട്ടികള്‍ പഠിച്ചുവെന്ന് ഉറപ്പുവരുത്താനും അധ്യാപകര്‍ ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ അധ്യാപനം നടത്തുന്ന അധ്യാപകര്‍ക്ക് മദ്റസാ കമ്മിറ്റി പൂര്‍ണമായ ശമ്പളം നല്‍കണമെന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. മദ്റസാ വിദ്യാര്‍ഥികള്‍ക്കു വേണ്ടി തയാറാക്കി അവതരിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും യോഗം വിലയിരുത്തി.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ടിങ് പ്രസിഡന്റ് കെ.കെ ഇബ്റാഹീം മുസ്ലിയാര് അധ്യക്ഷനായി. എം.ടി അബ്ദുല്ല മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്, അബ്ദുറഹിമാന് മുസ്ലിയാര് കൊടക്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, കെ.ടി ഹുസൈന്‍കുട്ടി മൗലവി, സി. മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, ടി.പി അലി ഫൈസി കാസര്‍കോട്, അബ്ദുസ്സ്വമദ് മുട്ടം, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, കെ.എച്ച് അബ്ദുല്‍ കരീം മൗലവി ഇടുക്കി, വി.എം ഇല്യാസ് ഫൈസി, ശാജഹാന്‍ അമാനി കൊല്ലം, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."