വൈവിധ്യവല്‍ക്കരണ പാതയില്‍ കൊല്ലം മീറ്റര്‍ കമ്പനി
കൊല്ലം: നഷ്ടത്തിലോടിക്കൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനമായ പള്ളിമുക്കിലെ മീറ്റര്‍ കമ്പനി ആനുകാലിക വികസന വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലേക്ക്. ഇതിന്റെ ഭാഗമായി സ്മാര്‍ട്ട് മീറ്റര്‍, എല്‍.ഇ.ഡി തെരുവ് വിളക്ക് നിര്‍മാണ യൂനിറ്റ്, നവീകരിച്ച വാട്ടര്‍ മീറ്റര്‍ നിര്‍മാണ യൂനിറ്റ് എന്നിവ സ്ഥാപിച്ചു.
ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ എല്‍.ഇ.ഡി തെരുവ് വിളക്ക് നിര്‍മാണ യൂനിറ്റിന്റെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീനും നവീകരിച്ച വാട്ടര്‍ മീറ്റര്‍ നിര്‍മാണ യൂനിറ്റിന്റെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സികുട്ടിയമ്മയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഉദ്ഘാടനം മന്ത്രി കെ. രാജുവും നിര്‍വഹിക്കും. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും.
സോളാര്‍ ആവശ്യങ്ങള്‍ക്കായുള്ള നെറ്റ് മീറ്റര്‍, സ്മാര്‍ട്ട് മീറ്റര്‍ പ്രീപെയ്ജ് മീറ്ററുകള്‍ എന്നിവയുടെ ടെക്നോളജി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി ഡാക്ക് വഴി ലഭിക്കുന്നതിന് ധാരണ പത്രം ഒപ്പുവച്ചിട്ടുണ്ട്.
കേരളത്തില്‍ സ്മാര്‍ട്ട് മീറ്റര്‍ ടെക്നോളജി കൈവരിക്കുന്ന ആദ്യ സര്‍ക്കാര്‍ സ്ഥാപനമായ മാറുകയാണ് യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ചെയര്മാന് എം.എച്ച് ഷാരിയര്‍, എം.ഡി എസ്.ആര് വിനയകുമാര്‍, സീനിയര്‍ മാനേജര്‍ എസ്. രത്നകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."