അട്ടപ്പാടിയില്‍ സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യുമെന്ന്
പാലക്കാട്: അട്ടപ്പാടിയില്‍ കാലിത്തീറ്റ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ബ്ലോക്കിലെ 13 ക്ഷീരസംഘങ്ങളില്‍ നിന്നുമായി ആകെ 16,55,000 രൂപയുടെ കാലിത്തീറ്റ 50 ശതമാനം സബ്സിഡിയോടെ നല്കാന് തീരുമാനിച്ചു.
അട്ടപ്പാടിയില്‍ ക്ഷീരമേഖലയില്‍ വരള്‍ച്ചമൂലമുണ്ടായ പ്രത്യാഖാതങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.സുരേഷ്കുമാറിന്റെ അധ്യക്ഷതയില്‍ അഗളി ക്ഷീരസംഘത്തില്‍ യോഗം ചേര്‍ന്നു. ബ്ലോക്കിലെ ക്ഷീര സംഘം പ്രസിഡന്റ് - സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം.
വരള്‍ച്ചമൂലം അട്ടപ്പാടി ബ്ലോക്കിലെ 76 ഉരുക്കള്‍ ചത്തതായി ക്ഷീരസംഘം പ്രതിനിധികള്‍ അറിയിച്ചു.
ഉരുക്കള്‍ ചത്തതിന് കണ്ടിജന്‍സി ഫണ്ട് ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് സംഘങ്ങള്‍ക്ക് നിര്‍ദേശം നല്കി. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും ഇതിനുള്ള തുക ക്ഷീരസംഘങ്ങള്‍ക്കുള്ള ആവശ്യാധിഷ്ഠിത പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.
യോഗത്തില്‍ അഗളി വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ഷാജി, മില്‍മ ചില്ലിങ് പ്ലാന്റ്, പി ആന്‍ഡ് ഐ സൂപ്പര്‍വൈസര്‍ ബിജു, ക്ഷീര വികസന വകുപ്പ് അസി.ഡയറക്ടര്‍ അനുപമ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."