HOME
DETAILS
MAL
രക്തം ആവശ്യമുണ്ടോ? അരികിലുള്ള ദാതാവിനെഅറിയാന്‍ 'ബ്ലഡ് ലൊക്കേറ്റര്‍ ആപ്പ്'
backup
June 14 2020 | 02:06 AM
കോഴിക്കോട്: നിങ്ങള്‍ക്ക് രക്തം ആവശ്യമുണ്ടോ? ലോകത്തെവിടെയാണെങ്കിലും ഏറ്റവും അടുത്തുള്ള രക്തദാതാവിനെ കാട്ടിത്തരാന്‍ ഈ മൊബൈല്‍ ആപ്പ് റെഡിയാണ്. മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളാണ് രക്തദാനത്തിന് നൂതന മൊബൈല്‍ ആപ്പുമായി രംഗത്തെത്തിയത്. രക്തദാന രംഗത്തെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ച് തയാറാക്കിയ ബ്ലഡ് ലൊക്കേറ്റര്‍ ഇപ്പോള്‍ ലോകത്തിലെ തന്നെ ശ്രദ്ധേയമായ മെഡിക്കല്‍ ആപ്പായി മാറിയെന്ന് ആസൂത്രകരായ മുഹമ്മദ് അദ്‌നാനും ആസിഫും നൗഫലും വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. ലോകത്തെവിടെയുള്ള ആള്‍ക്കും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഈ ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. രക്തദാന രംഗത്ത് സജീവമായിട്ടുള്ള സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, രാഷ്ട്രീയ, സാംസ്‌കാരിക സംഘങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കാന്‍ കഴിയുന്നതാണ് ബ്ലഡ് ലൊക്കേറ്റര്‍ ആപ്പെന്ന് അവര്‍ പറഞ്ഞു. ആപ്പ് ഉപയോഗിക്കുമ്പോള്‍ രക്തം ആവശ്യമുള്ളവന്റെയും രക്തദാതാക്കളുടെയും നിലവിലെ ജി.പി.എസ് ലൊക്കേഷന്‍ അനുസരിച്ചാണ് വിവരങ്ങള്‍ നല്‍കുക. രക്തം ആവശ്യമുള്ളവന് അത് അറിയിക്കാനും സമീപത്തുള്ള ദാതാവിനെ കണ്ടെത്താനും അവര്‍ക്ക് തമ്മില്‍ ചാറ്റ് നടത്താനുമുള്ള സൗകര്യം ആപ്പിലുണ്ട്. ഒരിക്കല്‍ രക്തം നല്‍കിയ ആള്‍ വീണ്ടും സെര്‍ച്ച് ലിസ്റ്റില്‍ ഉടന്‍ വരാതിരിക്കാനുള്ള സംവിധാനവുമുണ്ട്. മൂന്നു മാസം കഴിഞ്ഞ് ഇയാള്‍ക്ക് വീണ്ടും സേവനം നല്‍കാം. അപ്ലിക്കേഷന്റെ അഡ്മിനുകള്‍ക്ക് പുറമേ സന്നദ്ധ സംഘടനകള്‍ക്കും തങ്ങളുടെ കയ്യിലുള്ള രക്തദാതാക്കളുടെ വിവരങ്ങള്‍ ആപ്പിലേക്ക് ചേര്‍ക്കാന്‍ സാധിക്കും. സഹപാഠികളും സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ് ബ്ലഡ് ലൊക്കേറ്ററിന് പിന്നിലുള്ള ഈ മൂന്നു യുവാക്കള്‍. മലപ്പുറം കൊളപ്പുറം സ്വദേശിയാണ് മുഹമ്മദ് അദ്‌നാന്‍. പാലത്തിങ്ങല്‍ സ്വദേശിയാണ് ആസിഫ്. നൗഫല്‍ പരപ്പനങ്ങാടി സ്വദേശിയാണ്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന തലത്തില്‍ നടത്തുന്ന രക്തദാന ക്യാംപയിന്‍ ബ്ലഡ് ലൊക്കേറ്റര്‍ ആപ്പുമായി ബന്ധപ്പെടുത്തിയാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."