HOME
DETAILS
MAL
പാലൊളിക്കുളമ്പ് വളപുരം പാലം; സ്ലാബ് കോണ്‍ക്രീറ്റ് തുടങ്ങി
backup
April 19 2017 | 18:04 PM
കൊപ്പം: തൂതപ്പുഴക്ക് കുറുകെ പാലക്കാട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പാലൊളിക്കുളമ്പ് വളപുരം പാലത്തിന്റെ സ്ലാബ് കോണ്‍ക്രീറ്റ് തുടങ്ങി.
ഉദ്ഘാടനം വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളിയും പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫയും ചേര്‍ന്ന് നിര്‍വഹിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വളപുരം ഭാഗത്താണ്. നബാര്‍ഡിന്റെ ധനസഹായത്തോടെ 14 കോടി 70 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന ഈ പാലത്തിന് 157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ടാവും. തൂണുകളുടെ നിര്‍മാണവും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."