HOME
DETAILS
MAL
'പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ നിയമ നടപടി സ്വീകരിക്കണം'
backup
June 14 2020 | 03:06 AM
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ചീങ്കണ്ണിപ്പാലിയില്‍ അനധികൃത തടയണ പൊളിച്ചുമാറ്റാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് പൂര്‍ണമായും ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
നിയമസഭാ പരിസ്ഥിതി സമിതിയില്‍ നിന്നും പി.വി അന്‍വറിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും സ്പീക്കറും തയാറാകണമെന്നും പ്രൊഫ. എം.എന്‍ കാരശ്ശേരി, കെ. അജിത, പ്രൊഫ. കുസുമം ജോസഫ്, സി.ആര്‍ നീലകണ്ഠന്‍, ഡോ. ആസാദ് എന്നിവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നഗ്നമായ നിയമ ലംഘനങ്ങള്‍ നടത്തിയ ഒരാള്‍ നിയമസഭയില്‍ തുടരുന്നതും നിയമപരമായും ധാര്‍മികമായും ശരിയാണോയെന്നു പരിശോധിക്കണം. മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ രണ്ടു ജില്ലകളില്‍പെട്ട ഊര്‍ങ്ങാട്ടിരി, കൂടരഞ്ഞി പഞ്ചായത്തുകളിലായി നടത്തിയ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്കും പരിസ്ഥിതിക്കും ഏല്‍പ്പിക്കുന്ന കനത്ത ആഘാതത്തെപ്പറ്റിയും അതിനിടയാക്കുന്ന നിയമലംഘനത്തെപ്പറ്റിയും റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചിട്ടുള്ള ഭരണകൂട സംവിധാനങ്ങള്‍ തിരുത്താന്‍ തയാറാവണം. നിയമ ലംഘകര്‍ക്കെതിരേ കേസെടുക്കാനും സര്‍ക്കാന്‍ തയാറാകണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."