HOME
DETAILS
MAL
കുഞ്ഞനന്തന് 'സ്റ്റാറ്റസ്' ആദരാഞ്ജലി; പൊലിസുകാര്‍ക്കെതിരേ അന്വേഷണം
backup
June 14 2020 | 03:06 AM
കണ്ണൂര്‍/നീലേശ്വരം: ടി.പി. ചന്ദ്രശേഖരന്‍ വധകേസില്‍ കോടതി ശിക്ഷിച്ച പാനൂരിലെ സി.പി.എം നേതാവ് കുഞ്ഞനന്തന് ആദരാഞ്ജലി അര്‍പ്പിച്ച പൊലിസുകാര്‍ക്കെതിരേ അന്വേഷണം.
കഴിഞ്ഞ ദിവസം കുഞ്ഞനന്തന്‍ മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ഫോട്ടോ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി ഇടുകയും ഡി.പി ആക്കുകയും സ്മരണാഞ്ജലി അര്‍പ്പിക്കുകയും ചെയ്ത കാസര്‍കോട് എ.ആര്‍ ക്യാംപിലെ നിഖില്‍ സാരംഗ്, മഹേഷ് എന്നീ പൊലിസുകാര്‍ക്കെതിരേയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയത്. കുഞ്ഞനന്തന്‍ മരിച്ച വാര്‍ത്ത വന്നശേഷം 'ധീരപോരാളിക്ക് ആദരാഞ്ജലികള്‍' എന്ന് രേഖപ്പെടുത്തി കുഞ്ഞനന്തന്റെ ഫോട്ടോ ഇവര്‍ വാട്‌സ്ആപ്പില്‍ ഡി.പിയാക്കുകയായിരുന്നു. കാഞ്ഞങ്ങാട് സബ് കലക്ടറുടെ മുന്‍ ഗണ്‍മാനാണ് ക്യാംപിലെ സി.പി.ഒയായ നിഖില്‍ സാരംഗ്. മഹേഷ് ജില്ലാ ജഡ്ജിയുടെയും ഗണ്‍മാനായിരുന്നു. അതേസമയം അന്തരിച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് കണ്ണൂര്‍ എസ്.പിക്ക് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പരാതി നല്‍കി. ഫാസിസ്റ്റ് ഭീകരതക്കെതിരേ പ്രതിരോധത്തിന്റെ കോട്ടമതില്‍ തീര്‍ത്ത ധീരനായ പോരാളിക്ക് ലാല്‍സലാം എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തതിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. കണ്ണൂര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ പൊലിസ് ഉദ്യോഗസ്ഥനും കണ്ണൂര്‍ ഡിവൈ.എസ്.പിയുടെ ഗണ്‍മാനുമായ ഒ.പി റനീഷ് കാഞ്ഞിരങ്ങാട്, പൊലിസുകാരായ അഖില്‍ മേലെക്കണ്ടി, രതീഷ്, പി.സി ഷിഹാബ് എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലിസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.കൊലക്കേസ് ഗൂഢാലോചന കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നീതിന്യായ വ്യവസ്ഥ കുറ്റക്കാരനായി കാണുകയും ശിക്ഷിക്കുകയും ചെയ്ത ജീവപര്യന്തം തടവുകാരനെ മരണശേഷം മഹത്വവല്‍ക്കരിക്കാനും ശിക്ഷിച്ച നീതിന്യായ കോടതിയുടെ നടപടി ഫാസിസം ആണെന്ന് ധ്വനിപ്പിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."