HOME
DETAILS
MAL
തേനീച്ച ആക്രമണം; 30 പേര്‍ക്ക് പരുക്ക്
backup
March 28 2019 | 21:03 PM
പുല്‍പ്പള്ളി: ശിശുമല ഉണ്ണീശൊ പള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ക്കിടെ തേനീച്ചകളുടെ കുത്തേറ്റ് മുപ്പതോളം പേര്‍ക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ പുല്‍പ്പള്ളി ഗവ.ആശുപത്രിയിലും സമീപത്തെ സ്വകാര്യാശുപത്രികളിലും പ്രവേശിപ്പിച്ചു.
പള്ളിയുടെ മുഖവാരത്തിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. ഇതിനിടെ ഓടി വീണും ചിലര്‍ക്ക് പരുക്കേറ്റു. സാജന്മാത്യു, സിസ്റ്റര്‍ സെലിന്, ഗോപന്, ബെന്നി, ദേവസ്യ, വിന്‍സി, ഏലമ്മ, രാജമ്മ, ബീന, അന്നക്കുട്ടി, ബിജു, എന്നവര്‍ക്കാണ് കൂടുതല്‍ പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."