പനങ്ങാട് പ്രദേശത്ത് ടെലഫോണുകള്‍ നിശ്ചലം; പ്രതിഷേധം ശക്തമായി
മരട്:നെട്ടൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് കീഴില്‍വരുന്ന പനങ്ങാട് പ്രദേശത്തെ നൂറുകണക്കിന് ഫോണുകള്‍ നിശ്ചലമായിട്ട് ഒരാഴ്ചയിലധികമായി. മൊബൈല്‍ ഫോണ്‍ കേവലം കാഴ്ച വസ്തുവായിമാറിയതായി പ്രദേശവാസികള്‍ പരാതിപ്പെടുന്നു. എക്‌സ്‌ചേഞ്ചില്‍വിളിച്ചാല്‍അധികൃതര്‍ഫോണെടുക്കുന്നില്ലെന്നും അവര്‍ പറയുന്നു.
ഫോണ്‍ചെയ്യുവാന്‍ ആളുകള്‍ വീടുകളികല്‍നിന്നും പൊരിവെയിലത്തും രാത്രിയിലും മൊബൈല്‍ ഫോണുമായി റേഞ്ച്കിട്ടുന്ന തുറസ്സായസ്ഥലം നോക്കിനടന്ന് വലയുകയാണ്. സര്‍വ്വര്‍കേടായതാണ് കാരണമെന്നാണ് പറയപ്പെടുന്നത് . പരിഹാരം കാണുവാന്‍ യാതൊരു നടപടിയും അധികൃതര്‍സ്വീകരിക്കാത്തതില്‍ പ്രതിഷേധ ശക്തമാകുകയാണ്.
പനങ്ങാടിന്റെ കിഴക്കന്‍ പ്രദേശത്തുളളവര്‍ പുഴയരികില്‍പോയി മറുകരയായ ഉദയംപേരുരില്‍ സ്ഥിതിചെയ്യുന്ന ടവ്വറില്‍നിന്നുുളള സിഗ്‌നല്‍വഴി മൊബൈല്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് തീരദേശവാസികള്‍ പറയുന്നു.പ്രവര്‍ത്തിക്കാത്തതിനാല്‍ നെട്ടൂര്‍ എക്‌സ്‌ചേഞ്ചിന് കീഴിലുളള നൂറ് കണക്കിന് ലാന്റ് ഫോണുകള്‍ നാട്ടുകര്‍ തിരിച്ചേല്‍പ്പിച്ചിരുന്നു.നെറ്റ് വര്‍ക്ക് കിട്ടാത്തതിനാല്‍ നിരവധിബ്രോഡ്ബാന്റ് കണക്ഷനുകളും മേഖലയില്‍ ക്യാന്‍സല്‍ ചെയ്യുകയും ചിലത് അനിശ്ചിതകാലത്തേക്ക് ഫ്രീസ് ചെയ്യുവനും എഴുതികൊടുത്തിരിക്കുകയുമാണ്.എത്ര പരാതിപെട്ടിട്ടും മതിയായ സേവനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് അധികൃതര്‍ക്കെതിരെ സമരപരിപാടികളും,കേന്ദ്ര സര്‍ക്കാരിന് നിവേദനം' നല്‍കുവാനും സന്നദ്ധസംഘടനകളും,റസിഡന്റ്‌സ് അസോസിയേഷനുകളും തയ്യറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."