ആധാരമെഴുത്തുകാര്‍ മാര്‍ച്ച് നടത്തി
സുല്‍ത്താന്‍ ബത്തേരി: ആധാരമെഴുത്ത് തൊഴിലാളികളുടെ ഉപജീവനോപാധി ഇല്ലാതാക്കുനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഓള് കേരളാ ഡോക്യുമെന്റസ് റൈറ്റേഴ്സ് ആന്‍ഡ് സബ്സ്ക്രൈബ്സ് അസോസിയേഷന് സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെയും രജിസ്ര്ടാര്‍ ഓഫിസ് മാര്‍ച്ചിന്റെയും ഭാഗമായി ബത്തേരി യൂനിറ്റ് സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ആധാരം എഴുതാന്‍ ലൈസന്‍സുള്ളവര്‍ക്ക് മാത്രം അനുമതി നല്‍കുക, ആധാരം എഴുത്തുകാരുടെ തൊഴില്‍ സംരക്ഷിക്കുക, ആധാരമെഴുത്തുകാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കുക തുടങ്ങിയ വിവധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ച് ജില്ലാ പ്രസിഡന്റ് പി.കെ രാജന് ഉദ്ഘാടനം ചെയ്തു.യൂനിറ്റ് പ്രസിഡന്റ് കെ.ബി വേണുഗോപാല്‍ അധ്യക്ഷനായി.
ടി.വൈ ആരിഫ്, കെ.ജെ ദേവസ്യ, ടി.കെ വിനോദ് കുമാര്‍, വി.പി ശ്രീവത്സരാജന് സംസാരിച്ചു.
കല്‍പ്പറ്റ: ആധാരം എഴുത്ത് അസോസിയേഷന് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കല്‍പ്പറ്റ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സബ് രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് സെക്രട്ടറി സനത്കുമാര്‍, പി.വി ഗോപി, ജില്ലാ പ്രസിഡന്റ് തങ്കച്ചന്, ജോ.സെക്രട്ടറി അനീഷ് കീഴാനിക്കല്‍, എം.ബി പ്രകാശ്, രാഗിണി, തങ്കമ്മ, ജയചന്ദ്രന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."