സമാധാനാന്തരീക്ഷം തകരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം: കൊട്ടാരക്കര മുസ്ലിം ജമാഅത്ത്
കൊട്ടാരക്കര: കഴിഞ്ഞദിവസം കന്നുകാലികളുമായി വരികയായിരുന്ന വാഹനം തടഞ്ഞ് വ്യാപാരിയെയും ഡ്രൈവറെയും ബന്ധുവിനെയും മര്‍ദിച്ചതും കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന സൈനികന്റെ വീട് അടിച്ചുതകര്‍ത്തതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കൊട്ടാരക്കര മുസ്ലിം ജമാഅത്ത്.
ജവാന്റെ വീട് ആക്രമിച്ച യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്ത നിയമത്തിന്റെ മുന്നിലെത്തിച്ച് ജനങ്ങള്‍ക്കിടയിലുള്ള ആശങ്കയും അവ്യക്തതയും നീക്കി സമാധാനപരമായ അന്തരീക്ഷം രൂപപ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്നും കൊട്ടാരക്കര മുസ്ലിം ജമാഅത്ത് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സാബു കൊട്ടാരക്കര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ ശുക്കൂര്‍, വൈസ് പ്രസിഡന്റ് ബി. സുധീര്‍, ട്രഷറര്‍ മുജീബ് വിളയില്‍, സെക്രട്ടറി അഷ്റഫ് കല്ലുംമൂട്ടില്‍, ബ്ലോക്ക് പ്രതിനിധികളായ നൗഷാദ്, ഷംസുദീന്‍, നസീര്‍ ഖാന്, അബ്ദുല്‍ റഷീദ്, ഷെരീഫ് വല്ലം, ഷിഹാബ് പള്ളിക്കല്‍, അബ്ദുല്‍ ഖരീം, അനീഷ് കൊല്ലം വിള, റെഫി നെടുവത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."