HOME
DETAILS
MAL
എറണാകുളം- തിരുവനന്തപുരം സ്പെഷല്‍ ട്രെയിനിന്റെ കോച്ചുകള്‍ കുറച്ചു
backup
June 14 2020 | 03:06 AM
കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് തുടരുന്ന സാഹചര്യത്തില്‍ എറണാകുളം-തിരുവനന്തപുരം പാതയില്‍ ഓടുന്ന പ്രത്യേക ട്രെയിനിന്റെ (06302-06301) കോച്ചുകള്‍ റെയിവേ വെട്ടിക്കുറച്ചു.
ഞായറാഴ്ച മുതല്‍ ഒന്‍പത് സെക്കന്‍ഡ് ക്ലാസ് ചെയര്‍ കോച്ചുകളായിരിക്കും ട്രെയിനില്‍ ഉണ്ടാവുക. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജൂണ്‍ ഒന്നു മുതല്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ 18 സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാറുകളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇതാണ് പകുതിയാക്കി കുറച്ചത്.
ഒരു എ.സി ചെയര്‍ കോച്ച് അതേപടി തുടരും. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് ഒന്നിനും തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുലര്‍ച്ചെ 5.15നുമാണ് ട്രെയിന്‍ സര്‍വിസ് തുടങ്ങുന്നത്.
കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. സ്റ്റോപ്പുകളുടെ എണ്ണത്തിലെ കുറവും കൊവിഡ് വ്യാപനം കാരണം ആളുകള്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ ഇപ്പോഴും മടിക്കുന്നതുമാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയാന്‍ കാരണമാകുന്നത്. കേരളത്തില്‍ നിലവില്‍ സര്‍വിസ് നടത്തുന്ന മറ്റു ട്രെയിനുകളിലും കാര്യമായ യാത്രക്കാരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."