സൈബര്‍ശ്രീ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ സൈബര്‍ ശ്രീ പട്ടികജാതി വികസന വകുപ്പിനു വേണ്ടി വിവിധ മേഖലകളില്‍ ആധുനിക തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി വിവിധ കോഴ്‌സുകള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 20നും 26നും മധ്യേ പ്രായമുള്ളവരായിരിക്കണം. മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, എന്‍ജിനീയറിങ് ബിരുദമുള്ളവര്‍ക്കോ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം. ഡിപ്ലോമ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. പരിശീലന കാലാവധി ആറുമാസം. വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ത്രീഡി അനിമേഷന്‍, ബി.എഫ്.എ പാസായവര്‍, ബി.എഫ്.എ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍, ഫലം കാത്തിരിക്കുന്നവര്‍, ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്‌റ്റൈപ്പെന്‍ഡ്. പരിശീലന കാലാവധി ആറുമാസം.
അഡ്വാന്‍സ്ഡ് നെറ്റ്‌വര്‍ക്കിങ് ടെക്‌നോളജീസ്, ഐ.ടി ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ഇവയിലേതെങ്കിലും ബിരുദമോ ഡിപ്ലോമയോ പാസായവര്‍ ആയിരിക്കണം. പ്രതിമാസം 4500 രൂപ സ്‌റ്റൈപ്പെന്‍ഡ്. പരിശീലന കാലാവധി ആറുമാസം. കമ്മ്യൂനിക്കേഷന്‍, വ്യക്തിത്വ വികസനം, ഐ.ടി അധിഷ്ഠിതമായ മൂന്നു മാസത്തെ പരിശീലനത്തില്‍ കമ്മ്യൂനിക്കേഷന്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡിപ്ലോമ പാസായവര്‍ക്കും എന്‍ജിനീയറിങ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്‌റ്റൈപ്പെന്‍ഡ്.
വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 30ന് മുന്‍പ് സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി 26847, പ്രകാശ്, വി.ആര്‍.എ-ഡി7, വിമന്‍സ് കോളജ് റോഡ്, തൈക്കാട്, തിരുവനന്തപുരം, 695 014 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. ര്യയലൃെൃശരറശ@േഴാമശഹ.രീാ എന്ന വിലാസത്തിലും അപേക്ഷിക്കാം. ഫോണ്‍: 0471 2323949.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."