മാലിന്യ നിക്ഷേപങ്ങള്‍ക്ക് വിട; ബൈപാസിനിരുവശവും പൂന്തോട്ടമാകുന്നു
കല്‍മണ്ഡപം: കല്‍പ്പാത്തി ബൈപാസ് റോഡരികിലെ മാലിന്യം നീക്കം ചെയ്ത് സൗന്ദര്യവത്കരണം ഉടന്‍ തുടങ്ങും. നഗരസഭാ കൗണ്‍സില്‍ അനുമതിയോടെ റോയല്‍ ക്ലീനിങ് സൊലൂഷന്‍സ് എന്ന കമ്പനിയാണ് ബൈപാസ് ശുചീകരണം ഏറ്റെടുത്തതെന്ന് വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍ അറിയിച്ചു.
ഒരു വര്‍ഷത്തേക്കാണ് സ്വകാര്യ കമ്പനിക്ക് ശുചീകരണ അനുമതിയുള്ളത്. വാഹനങ്ങളില്‍ പോകുന്നവരും മറ്റും ബൈപാസ് റോഡരികില്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നുണ്ട്. ഇതു നീക്കി പകരം റോഡരികിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ പൂന്തോട്ടം നട്ടുപിടിപ്പിക്കാനാണ് പദ്ധതി.
ഇതിന്റെ ചെലവിലേക്കുളള ഫണ്ടിനായി സ്വകാര്യ സ്പോണ്‍സര്‍മാരെ കണ്ടെത്തും. പകരം സ്പോണ്‍സര്‍മാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ റോഡരികില്‍ സ്ഥാപിക്കും.
ബൈപാസ് പൊതുമരാമത്ത് വകുപ്പിനു കീഴിലായതിനാല്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി തേടി കത്തു നല്‍കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഇതു വിജയിച്ചാല്‍ നഗരത്തിലെ മറ്റു ബൈപാസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."