HOME
DETAILS
MAL
ഫസ്റ്റ് ബെല്‍: രണ്ടാംഘട്ട ക്ലാസുകള്‍ നാളെ മുതല്‍
backup
June 14 2020 | 03:06 AM
തിരുവനന്തപുരം: വിക്‌ടേഴ്‌സ് ചാനല്‍ വഴിയുള്ള രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നാളെ തുടക്കമാകും. രണ്ടാഴ്ചക്കാലത്തെ ട്രയലിന് ശേഷം തുടര്‍ പാഠഭാഗങ്ങളാണ് നാളെ മുതല്‍ സംപ്രേഷണം ചെയ്യുന്നത്.
അറബി, ഉറുദു, സംസ്‌കൃതം ക്ലാസുകളും ഈ ഘട്ടത്തില്‍ ആരംഭിക്കും. ടി.വിയില്ലാത്ത 4000 വീടുകളിലുള്ളവര്‍ക്ക് പഠന സൗകര്യം ഒരുക്കും. അടുത്ത രണ്ടാഴ്ചത്തേക്ക് സംപ്രേഷണം ചെയ്യാനുള്ള വിഡിയോ പാഠങ്ങള്‍ തയാറായതായും അധികൃതര്‍ അറിയിച്ചു.
നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തില്‍ തന്നെ ആയിരിക്കും നാളെ മുതല്‍ പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ പല സമയങ്ങളിലായാണ് ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ (പ്ലസ് വണ്‍ ഒഴികെ) ക്രമീകരിച്ചിരിക്കുന്നത്.
കൈറ്റ് വിക്‌ടേഴ്‌സ് ചാനലിനു പുറമെ ഫേസ്ബുക്കില്‍ ശരലേൃലെറൗരവമിിലഹ ല്‍ ലൈവായും യൂട്യൂബില്‍ ശെേ്ശരലേൃ െ വഴിയും ക്ലാസുകള്‍ കാണാം. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിള്‍ കൈറ്റ് വെബ്‌സൈറ്റില്‍ (ംംം.സശലേ.സലൃമഹമ.ഴീ്.ശി) ലഭ്യമാണ്.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ക്ലാസുകളില്‍ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകള്‍ക്ക് നിലവിലുള്ളതുപോലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം.
പുനഃസംപ്രേഷണ സമയത്ത് കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പിന്നീട് വെബില്‍ നിന്നും ഓഫ്‌ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാം.
ക്ലാസ് ചലഞ്ചിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ സമര്‍പ്പിച്ച മാതൃകാ വിഡിയോ ക്ലാസുകള്‍ എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധന നടത്തി മികച്ച അധ്യാപകരെ വിഡിയോ ക്ലാസുകള്‍ എടുക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനകം, വരുന്ന രണ്ടാഴ്ചക്കാലത്തെ സംപ്രേഷണത്തിന് ആവശ്യമായ വിഡിയോ ക്ലാസുകള്‍ തയാറായിട്ടുണ്ട്.
എസ്.സി.ഇ.ആര്‍.ടി, എസ്.എസ്.കെ, കൈറ്റ്, എസ്.ഐ.ഇ.ടി എന്നീ വിദ്യാഭ്യാസ ഏജന്‍സികള്‍ തയാറാക്കുന്ന വിഡിയോ ക്ലാസുകള്‍ എസ്.സി.ഇ.ആര്‍.ടി ഫാക്കല്‍റ്റി അംഗങ്ങളുടെയും പുറമെനിന്നുള്ള വിദഗ്ധരുടെയും സംയുക്ത സൂക്ഷ്മ പരിശോധനയ്ക്കും ആവശ്യമായ എഡിറ്റിങിനും ശേഷമാണ് സംപ്രേഷണത്തിനായി വിക്‌ടേഴ്‌സ് ചാനലിന് കൈമാറുന്നത്.
ഈ പ്രവര്‍ത്തനങ്ങള്‍ എസ്.സി.ഇ.ആര്‍.ടിയില്‍ പുരോഗമിക്കുകയാണ്. കൂടാതെ ഇതുവരെ സംപ്രേഷണം ചെയ്യാത്ത വിഷയങ്ങളുടെയും വിഡിയോ ക്ലാസുകള്‍ ഘട്ടംഘട്ടമായി തയാറാക്കും.
ആദ്യ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് പൊതു സമൂഹത്തില്‍ നിന്നും ലഭിച്ചതെന്ന് കൈറ്റ്, സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഇനിയുള്ള ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കാനും ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകളില്‍ മലയാള വിശദീകരണം നല്‍കാനും കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."