HOME
DETAILS

മത സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്: കുമ്മനം

  
backup
April 19 2017 | 18:04 PM

%e0%b4%ae%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%be



പാലക്കാട്: ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എറണാകുളം തിരുമല ദേവസ്വം ക്ഷേത്രം ഏറ്റെടുക്കാനുള്ള കൊച്ചിന്‍ ദേവസ്വം നീക്കം ഇതിന്റെ ഭാഗമാണ്. ബി.ജെ.പി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര സര്‍ക്കാര്‍ ക്ഷേത്ര ഭരണം ഏറ്റെടുക്കാന്‍ എന്തിനാണ് ശ്രമിക്കുന്നതെന്ന് വിശദീകരിക്കണം. ഇത് മതവിവേചനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ തമ്മില്‍ സൗഹൃദ മത്സരമാണ് നടന്നത്. അധികാരവും പണവും ഉപയോഗിച്ച് നടത്തിയ പ്രചാരണ കോലാഹലങ്ങള്‍ക്കിടയിലും ബി.ജെ.പിക്ക് അതിന്റെ അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്താനായി എന്നത് നേട്ടമാണ്. അതിന് സഹായിച്ച പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിംലീഗ് കോട്ടയാണ് മലപ്പുറം. അവിടെ അവര്‍ നേടിയ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യം ഇല്ല.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രയോജനം മലയാളികള്‍ക്ക് കിട്ടാതിരിക്കാന്‍ ഇടത് സര്‍ക്കാര്‍ മനപ്പൂര്‍വം ശ്രമിക്കുകയാണ്. ഒരു തുണ്ട് ഭൂമി പോലുമില്ലാതെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ തെരുവില്‍ അലയുമ്പോള്‍ വന്‍കിടക്കാര്‍ക്ക് അനധികൃതമായി ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കയ്യേറാന്‍ ഇരു മുന്നണികളും സഹായം ചെയ്ത് കൊടുക്കുകയാണ്. ഇതിനെതിരേ ബി.ജെ.പി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും കുമ്മനം പറഞ്ഞു.
ശൂന്യതയില്‍നിന്ന് ഭരണത്തില്‍ എത്താന്‍ മണിപ്പൂരിലെ ബി.ജെ.പിക്ക് സാധിച്ചെങ്കില്‍ കേരളത്തിലും അത് സാധ്യമാണെന്ന് ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു. നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ദേശീയ നിര്‍വാഹകസമിതി യോഗ തീരുമാനങ്ങള്‍ പി.കെ കൃഷ്ണദാസ് വിശദീകരിച്ചു. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരി നളിന്‍ കുമാര്‍ കട്ടീല്‍ എം.പി, ഒ. രാജഗോപാല്‍ എം.എല്‍.എ, മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ കെ.വി ശ്രീധരന്‍ മാസ്റ്റര്‍, സി.കെ പത്മനാഭന്‍, വി മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം. ഗണേശ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago