HOME
DETAILS
MAL
ഈ മാസം ഒന്നര ലക്ഷം പ്രവാസികള്‍ കൂടി പറന്നിറങ്ങും
backup
June 14 2020 | 03:06 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പിറന്ന മണ്ണില്‍ സുരക്ഷ തേടി ഒന്നര ലക്ഷം പ്രവാസികള്‍ ഈ മാസം പറന്നിറങ്ങും. വിവിധ പ്രവാസി സംഘടനകള്‍ ചാര്‍ട്ട് ചെയ്തിട്ടുള്ള സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളും സ്‌പൈസ് ജറ്റും എയര്‍ ഇന്ത്യയുമാണ് പ്രവാസികളെയും വഹിച്ചെത്തുക. ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള വിദേശവിമാന കമ്പനികളും കേന്ദ്രത്തോട് അനുമതി ചോദിച്ചിട്ടുണ്ട്. ഇവര്‍ക്കും അനുമതി നല്‍കിയാല്‍ കൂടുതല്‍ പ്രവാസികള്‍ കേരളത്തിലെത്തും. എതാണ്ട് എഴുന്നൂറിലധികം വിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ കേരളം അനുമതി നല്‍കിയിരിക്കുന്നത്. അനുമതി ലഭിച്ചതില്‍ വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളും ഉള്‍പ്പെടും.
എത്തുന്ന വിമാനങ്ങളില്‍ കൂടുതലും ഇറങ്ങുന്നത് കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലാണ്. വരുന്നവരില്‍ 65 ശതമാനവും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലുള്ളവരാണ്. വിമാനം വരുന്നതിന് മൂന്നു ദിവസം മുന്‍പു മാത്രമേ യാത്രക്കാരുടെ പട്ടിക എംബസികള്‍ സര്‍ക്കാരിനു കൈമാറുകയുള്ളൂ. വരാന്‍ പോകുന്നതില്‍ 65 ശതമാനവും സ്ത്രീകളും പ്രായമായവരും കുട്ടികളുമാണ്.
ഇന്നലെ വരെ എയര്‍പോര്‍ട്ട് വഴി 67,364 പേരും സീപോര്‍ട്ട് വഴി 1,621 പേരും സംസ്ഥാനത്തെത്തി. ഇതില്‍ 47,170 പേര്‍ വീടുകളിലും 15,944 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനിലും നിരീക്ഷണത്തിലാണ്. 773 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയിലാണ്. യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നു വന്നവരിലാണ് രോഗം സ്ഥിരീകരിച്ചതില്‍ കൂടുതലും. ഇതുവരെ നാടണഞ്ഞതില്‍ 4,060 ഗര്‍ഭിണികളും 1,962 പ്രായമായവരും 5,824 കുട്ടികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."