HOME
DETAILS

കത്തിയെരിഞ്ഞ് പാലക്കാട് ഇരകളാകുന്നത് മനുഷ്യരേക്കാളും പക്ഷിമൃഗാദികള്‍

  
backup
March 29 2019 | 02:03 AM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d

ജംഷീര്‍ പള്ളിക്കുളം


പാലക്കാട്: കൊടും ചൂടില്‍ ഉരുകിയമരുകയാണ് പാലക്കാട്. ജില്ലയിലെ താപനിലയില്‍ ക്രമാതീതമായ വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും തന്നെ താപനില ഉയരുകയാണുണ്ടായത്. ജില്ലയില്‍ പലയിടത്തും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ 41 ഡിഗ്രി കടന്നു. 43 ഡിഗ്രി കടന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുമുണ്ട്. ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥ മാറ്റം കേരളത്തേയും ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാവുകയാണ്.  വേനല്‍ മഴയിലുണ്ടായ കുറവാണ് ചൂട് ഇത്തരത്തില്‍ കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. മേയ് മാസത്തിലും തല്‍സ്ഥിതി തന്നെ തുടരുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. വേനല്‍ മഴയില്‍ 56 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്ത് ഇത്തവണ ഉണ്ടായത്. 118മില്ലീമീറ്റര്‍ മഴകിട്ടേണ്ട സ്ഥാനത്ത് ആകെ ലഭിച്ചത് 52 മില്ലീമീറ്റര്‍ മാത്രമാണ് ലഭിച്ചത്്. മഴ അകന്നു നില്‍ക്കുന്ന അവസ്ഥ തുടര്‍ന്നാല്‍ ജില്ലയില്‍ ഈ വര്‍ഷം റെക്കോര്‍ഡ് ചൂടും മറികടക്കും. വരണ്ട അന്തരീക്ഷം, മഴയുടെ കുറവ്, എന്നിവക്ക് പുറമേ വരണ്ട വടക്കുകിഴക്കന്‍ കാറ്റ് ജില്ലയിലേക്ക് എത്തുന്നതും ചൂട് കൂടാന്‍ കാരണമായി. അന്തരീക്ഷത്തിലെ ആര്‍ദ്രത മുന്‍വര്‍ഷങ്ങളേക്കാള്‍ കുറയുന്നതിനാല്‍ ചൂടും അതിന്റെ പ്രത്യാഘാതങ്ങളും ഇക്കുറി വളരെക്കൂടുതലാണ്. അന്തരീക്ഷത്തിലും മണ്ണിലും ഈര്‍പ്പം കുറഞ്ഞ നിലയില്‍ തുടര്‍ന്നാല്‍ ഭൂമിക്കടിയിലെയും ജല സംഭരണികളിലെയും അവശേഷിച്ച വെള്ളവും ഏതാനും ദിവസം കൊണ്ട് വറ്റും. ശുദ്ധജലമില്ലായമയും, കഠിനമായ ചൂടും ഗുരുതര പ്രതിസന്ധികളുണ്ടാക്കുമന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ നൂറിലധികം പേര്‍ക്ക് ഇതുവരെ സൂര്യാതപം ഏറ്റതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം പക്ഷിമൃഗാദികളുടെ ആവസവ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു. കാടുകളും പുഴകളും അരുവികളും തോടും ചതുപ്പുനിലങ്ങളുമെല്ലാം വരണ്ടുണങ്ങിയപ്പോള്‍ മൃഗങ്ങള്‍ കുടിവെള്ളത്തിനായി മറ്റും നാട്ടില്‍ ഇറങ്ങാന്‍ തുടങ്ങിയതും വെള്ളം കിട്ടാതെ പരിഭ്രാന്തരായി ആക്രമണസ്വഭാവം പുറത്തെടുക്കുന്നതും പതിവായിരിക്കുകയാണ്. കാട്ടുപന്നികള്‍ കാട്ടാനകളും മയിലികളടക്കമുള്ള വന്യജീവികള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതും, തെരുവുനായകള്‍ വെള്ളം കിട്ടാതെ അസ്വസ്ഥരായി ആളുകളെ ആക്രമിക്കുന്നതും, കാക്കകള്‍ അടക്കമുള്ള പറവകള്‍ വെള്ളത്തിനായി വലയുന്നതും, ഇഴജന്തുക്കളും ചെറുപ്രാണികളും കനത്ത ചൂട് സഹിക്കവയ്യാതെ ചത്തൊടുങ്ങുന്നതും ഇപ്പോള്‍ നിത്യസംഭവമായിരിക്കുകയാണ്. മനുഷ്യര്‍ ചൂടില്‍നിന്ന് രക്ഷനേടാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുമ്പോള്‍ കുളവും പുഴയും ജലാശയങ്ങളും കാടും കുന്നും നഷ്ടപ്പെട്ട് സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് പുറന്തള്ളപ്പെട്ട മൃഗങ്ങള്‍ കഠിന ചൂടിനെ മറികടക്കാന്‍ പറ്റാതെ മനുഷ്യരാല്‍ വരുത്തിവച്ച വിപത്തിന് ഇരകള്‍ ആവുകയാണ്. കേരളത്തിലെ നെല്ലറ എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ പാടശേഖരങ്ങള്‍ മിക്കതും മണ്ണിട്ടുനികത്തി കെട്ടിടങ്ങള്‍ പണിതപ്പോള്‍ പാടങ്ങളുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ജീവജാലങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു. ഇപ്പോള്‍ വര്‍ധിച്ച് വരുന്ന ചൂട് കൂടിയായപ്പോള്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരിക്കുകയാണ് മൃഗങ്ങള്‍. അന്തരീക്ഷ ഊഷ്മാവിന്റെ തോത് ഉയരുന്നതിനൊത്ത് പ്രതിരോധശേഷി നഷ്ടമായും സൂര്യാതപമേറ്റും മൃഗങ്ങള്‍ തളര്‍ന്നുവീഴുന്നു. ജില്ലയലെ പകല്‍ താപനില മുകളിലേക്ക് കുതിക്കുമ്പോള്‍ മനുഷ്യര്‍ക്കെന്നപോലെ മൃഗങ്ങള്‍ക്കും മുന്‍കരുതല്‍ അനിവാര്യമായിരിക്കുകയാണ്. സ്വേദഗ്രന്ഥികളുടെ അഭാവമാണ് മൃഗങ്ങളില്‍ ചൂടിന്റെ കാഠിന്യം തീവ്രമാക്കുന്നത്. അന്തരീക്ഷചൂട് കൂടുന്നതിനുസരിച്ച് മൃഗങ്ങളിലെ കിതപ്പു കൂടും. വായില്‍ നിന്ന് നുരുയും പതയും വരാന്‍ തുടങ്ങും. ഇതിനൊപ്പം നീര്‍ക്കെട്ടും, പനിയും. തീറ്റയെടുക്കാതാവുന്നതോടെയാണ് പ്രതിരോധശേഷി കുറഞ്ഞ് മൃഗങ്ങള്‍ ചാകാന്‍ കാരണമാകുന്നത്.
കോട്ടായി പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ ചൂലനൂര്‍ മയില്‍ സങ്കേതമുള്‍പ്പെടേയുള്ള വനമേഖലകള്‍ വേനല്‍ചൂടില്‍ വെന്തുരുകുന്നു. അസഹ്യമായ ചൂടില്‍ കാട്ടിലെ ജലസ്രോതസുകള്‍ വരണ്ടതോടെ പക്ഷികളും മൃഗങ്ങളും കൂട്ടത്തോടെ കാടിറങ്ങുന്നതും പതിവാകുന്നു.  വേനല്‍ കാലത്ത് പാലക്കാട് ചുരം വഴി വീശിയടിക്കുന്ന ചൂട് കാറ്റ് പക്ഷിമൃഗാദികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. കാടുകള്‍ വിട്ടിറങ്ങുന്ന മയിലുകളുള്‍പ്പെടെയുള്ള വന്യജീവികള്‍ മറ്റു ജീവികളില്‍ നിന്ന് ആക്രമണം നേരിടുന്നതു വംശനാശത്തിനിടയാക്കുമെന്ന ആശങ്കയുമുണ്ട്. കൊടുംചൂടില്‍ വളര്‍ത്തുമൃഗങ്ങളും വലയുകയാണ്. കന്നുകാലികളെ പകല്‍സമയം പുറത്തിറക്കാതെ പരമാവധി ശരീരം തണുപ്പിച്ച് സംരക്ഷിക്കാനുള്ള ശ്രമങ്ങല്‍ കൈകൊള്ളണം. വെയിലുള്ള സമയങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുതെന്നും പ്രതിരോധശേഷി കൂട്ടാന്‍ ധാതുലവണങ്ങള്‍ അടങ്ങിയ തീറ്റ കൂടുതലായി നല്‍കണമെന്നും മൃഗസംരക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.


ഇന്നലെ രേഖപ്പെടുത്തിയ ചൂട് 43 ഡിഗ്രി

പാലക്കാട്: കേരളത്തില്‍ ഏറ്റവുമധികം ചൂട് പാലക്കാട് ഇന്നലെ രേഖപ്പെടുത്തി.43 ഡിഗ്രിയാണ് യഥാര്‍ഥ ചൂടെന്ന് വിദഗ്ധര്‍ ഊന്നിപറയുമ്പോള്‍, മലമ്പുഴയിലും, മുണ്ടൂരും,പട്ടാമ്പിയിലും ചൂട് അളക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും 38 മുതല്‍ 41 വരെയാണ് ചൂട് എന്ന സ്ഥിരം മറുപടിയാണ് പറയുന്നത്. കൂടുതല്‍ ചൂട് രേഖപ്പെടുത്തിയാല്‍ ജനങ്ങള്‍ക്കിടയില്‍ ഭയപ്പാട് ഉണ്ടാകുമെന്ന കാരണത്താല്‍ യഥാര്‍ഥ ചൂടിന്റെ അളവ് കുറച്ചാണ് പറയുന്നത്. 43 ഡിഗ്രി ചൂട് ജില്ലയില്‍ അപൂര്‍വമായി മാത്രമേ രേഖപെടുത്തിയിട്ടുള്ളുവെന്നാണ്് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞവര്‍ഷം ഇതേ ദിവസം മുണ്ടൂര്‍ ഐ.ആര്‍. ടി. സിയില്‍ രേഖപ്പെടുത്തിയത് 37 ഡിഗ്രി സെല്‍ഷ്യസാണ്. ഇനിയും ചൂട് കൂടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിദഗ്ധര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago