കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി
തൃപ്പൂണിത്തുറ: അമ്പലമുകളില്‍ ഇരുചക്ര വാഹനങ്ങള്‍ കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി.തീപിടുത്തത്തില്‍ 20 ബൈക്കുകള്‍ പൂര്‍ണ്ണമായും 19 എണ്ണം ഭാഗികമായും കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 10.30 ന് കൊച്ചിന്‍ റിഫൈനറിക്ക് സമീപം ആയിരുന്നു അപകടം.
അമ്പലമുകളിലെ ഗോഡൗണിലേക്കു വരികയായിരുന്ന ലോറിയുടെ മധ്യഭാഗത്തുനിന്നും പെട്ടന്ന് തീ ഉയര്‍ന്നു പൊങ്ങി കത്തുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടുത്തത്തില്‍ ലോറിക്കകത്തുണ്ടായിരുന്ന ബൈക്കുകള്‍ കത്തികരിഞ്ഞു. തൃപ്പൂണിത്തുറയില്‍നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ.ഷാജിയുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സുകാര്‍ സ്ഥലത്തെത്തി വെള്ളവും ഫോമും അടിച്ചു തീ കെടുത്തി. ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയുടെ തൊട്ടടുത്തയി നടന്ന തീപിടുത്തം നാട്ടുകാരെ നടുക്കത്തിലാക്കി. ലീഡിംങ് ഫയര്‍മാന്‍ കെ.ടി.പ്രഘോഷ്, അനീഷ്,ശ്രീകാന്ത്,രാഹുല്‍,ശ്രീരാജ്,പ്രദീപ്,സുരേഷ്‌കുമാര്‍,അനില്‍കുമാര്‍,വസന്ത്, പ്രസാദ്,ജോണി എന്നീ ഫയര്‍ഫോഴ്‌സുകാര്‍ കത്തികൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്കകത്തുകയറി തീ അണച്ച് വാഹനങ്ങള്‍ ലോറിയില്‍നിന്നും പുറത്തെത്തിക്കുവാന്‍ കഠിന പ്രയത്‌നം നടത്തി.ഫയര്‍ഫോഴ്‌സുകാരുടെ രണ്ടര മണിക്കൂര്‍ നേരത്തെ കഠിനാധ്വാനവും അവസരോചിതമായ പ്രവര്‍ത്തനവും കൊണ്ട് വലിയ അപകടം ഒഴിവാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."