ഫ്ളോയിഡ് എന്ന നോവ് മായും മുമ്പ് ബ്രൂക്സ്, കൊന്നത് പൊലിസില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ വെടിവെച്ച്; വംശീയവെറി നിലക്കാതെ അമേരിക്ക
വാഷിംഗ്ടണ്‍: അമേരിക്കയില്‍ പൊലിസിന്റെ കൈകളാല്‍ ഒരു കറുത്ത വര്ഗക്കാരന് കൂടി കൊല്ലപ്പെട്ടു. ജോര്‍ജ്ജ് ഫോളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് ഇത്. അറ്റ്ലാന്റയിലായിരുന്നു സംഭവം. 27 വയസുള്ള റെയ്ഷാദ് ബ്രൂക്സ്് ആണ് കൊല്ലപ്പെട്ടത്.വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
സൗത്ത് ഈസ്റ്റ് അറ്റ്ലാന്റയില്‍ ഇന്നലെയാണ് സംഭവം. ഭക്ഷണശാലയിലേക്കുള്ള വഴിയടച്ച് പാര്‍ക്ക് ചെയ്ത കാറില്‍ ഒരാള്‍ ഉറങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അവിടെയെത്തിയ പൊലിസും റെയ്ഷാദ് ബ്രൂകുമായി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബ്രൂക്സിനെ രണ്ടു പൊലിസുകാര്‍ ചേര്‍ന്ന് പിടിക്കാന്‍ ശ്രമിക്കുന്നതും അയാള്‍ ഓടി രക്ഷപ്പെടുന്നതും പൊലിസ് വെടിവെക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
വെടിയേറ്റ ബ്രൂക്സിനെ പൊലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് അറ്റ്ലാന്റ് പൊലിസ് മേധാവി എറിക്ക ഷീല്‍ഡ്സ് രാജിവെച്ചു. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഫള്‍ട്ടന്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഉത്തരവിട്ടു. വെള്ളിയാഴ്ചയാണ് ബ്രൂക്സ് കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."