ചങ്ങനാശേരി ആത്മഹത്യ: പൊലിസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സി.പി.എം നേതാവിന് വേണ്ടി പൊലിസ് വിടുപണി ചെയ്തതിന്റെ ഫലമാണ് ചങ്ങനാശേരിയിലെ ദമ്പതികളുടെ ആത്മഹത്യയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം ചങ്ങനാശേരി നഗരസഭാ അംഗത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത ദമ്പതികളായ സുനി കുമാറും, രേഷ്മയെയും പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
പൊലിസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി. വരാപ്പുഴയില്‍ ശ്രീജിത്തിനെ ആളുമാറി പിടിച്ച ശേഷം പൊലിസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചൂടാറും മുമ്പെയാണ് മറ്റൊരു കൊടും ക്രൂരതക്ക് പൊലിസ് കൂട്ടു നിന്നത്. തൃശൂരിലെ വിനായകന് എന്ന ദളിത് യുവാവിനെ പൊലിസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അയാള്‍ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയുണ്ടായി. ഇതിന് സമാനമായ സംഭവമാണ് ചങ്ങനാശേരിയിലും അരങ്ങേറിയത്. പരാതിക്കാരനായ സി.പി.എം കൗണ്‍സിലറുടെ സാന്നിധ്യത്തിലാണ് കസ്റ്റഡിയിലെടുത്ത സുനികുമാറിനെ ചോദ്യം ചെയ്തതും, ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കിയതും.
പൊലിസിനെ അടിമുടി രാഷ്ട്രീയ വല്‍ക്കരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പോലും പൊലിസില്‍ നിയന്ത്രണമില്ലന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ്. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളാണ് പൊലിസിനെ നിയന്ത്രിക്കുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."