HOME
DETAILS
MAL
സമൂഹവ്യാപനം നടന്നുകഴിഞ്ഞെന്ന് വിദഗ്ധര്‍
backup
June 14 2020 | 03:06 AM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിവേഗത്തില്‍ കൂടുമ്പോള്‍, രാജ്യത്ത് രോഗത്തിന്റെ സാമൂഹിക വ്യാപനം നടന്നുകഴിഞ്ഞെന്ന് വ്യക്തമാക്കിയും ഇക്കാര്യത്തില്‍ ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ടുകള്‍ കൃത്യമല്ലെന്ന് ആരോപിച്ചും വിദഗ്ധര്‍ രംഗത്ത്. ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ടുകളില്‍ നിലവിലെ സാഹചര്യമല്ല പറയുന്നതെന്നും സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാനോ കേള്‍ക്കാനോ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ലെന്നുമാണ് വിദഗ്ധര്‍ ആരോപിക്കുന്നത്. വിഷയത്തില്‍ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുമുണ്ട്.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ കൊവിഡിന്റെ സാമൂഹിക വ്യാപനം നടന്നുകഴിഞ്ഞെന്നതില് സംശയമില്ലെന്ന് എയിംസിന്റെ മുന്‍ ഡയരക്ടര്‍ ഡോ. എം.സി മിശ്ര പറഞ്ഞു. ഇന്ത്യയില്‍ രോഗത്തിന്റെ സാമൂഹിക വ്യാപനം ഇല്ലെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ആരോപണങ്ങള്‍ ശക്തിപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് വലിയ തോതില്‍ ബാധിക്കുമെന്നും ഡോ. എം.സി മിശ്ര ചൂണ്ടിക്കാട്ടി. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന പ്രദേശങ്ങളിലും ഇപ്പോള്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ധ വൈറോളജിസ്റ്റായ ഷാഹിദ് ജമീല്‍, ശ്വാസകോശ രോഗങ്ങളിലെ വിദഗ്ധന്‍ ഡോ. അരവിന്ദ് കുമാര്‍, ഡോ. വി.കെ പോള്‍, ഡോ. രവി ശേഖര്‍ ഷാ, ഡോ. വികാസ് വാജ്പേയി, ഡോ. മനോജ് ഗോയല്‍ തുടങ്ങിയവരും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."