പാസ്‌പോര്‍ട്ടിന് മതംമാറല്‍: ഉദ്യോഗസ്ഥനു തെറ്റി, ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചു
ന്യൂഡല്‍ഹി: മിശ്രവിവാഹിതരായവര്‍ക്ക് പാസ്‌പോര്‍ട്ട് തടഞ്ഞുവച്ച സംഭവത്തില്‍ ഒടുവില്‍ ദമ്പതികള്‍ക്ക് അനുകൂല നടപടി. ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നാണ് തെറ്റെന്നു കണ്ടെത്തുകയും പാസ്‌പോര്‍ട്ട് അനുവദിക്കുകയും ചെയ്തു.
അനസ് സിദ്ദിഖി, തന്‍വി സേത് ദമ്പതികള്‍ക്കാണ് വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥനില്‍ നിന്ന് മോശമായ അനുഭവം നേരിടേണ്ടിവന്നത്. പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ സിദ്ദിഖി മതം മാറണമെന്നാണ് ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചത്. ഇതേതുടര്‍ന്ന് ആഭ്യന്തര തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പാസ്‌പോര്‍ട്ട് ഓഫിസറുടെ നടപടി തെറ്റാണെന്ന് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം.
പാസ്‌പോര്‍ട്ട് നല്‍കുന്നതിന് അനാവശ്യ ചോദ്യങ്ങള്‍ ഉദ്യോഗസ്ഥന്‍ ചോദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. യു.പി പൊല്‌സ് നടത്തിയ പരിശോധനയിലും പാകപ്പിഴകളുണ്ടെന്ന് കണ്ടെത്തി. തന്റെ അധികാരപരിധി കടന്നുള്ള പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. ദമ്പതിമാരെ കുറിച്ചുള്ള അപ്രധാന വിവരങ്ങള്‍ തിരക്കിയ പൊലിസിന്റെ നടപടിയും ആശാസ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം വിവാദമായതോടെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനു നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."