HOME
DETAILS
MAL
കൊവിഡ് ആഗോളതലത്തില്‍ 3.1 ലക്ഷം കോടി ഡോളറിന്റെ ധനനഷ്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്
backup
June 14 2020 | 03:06 AM
ന്യൂയോര്‍ക്ക്: കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഈവര്‍ഷം ലോകത്ത് 3.1 ലക്ഷം കോടി ഡോളറിന്റെ ധനനഷ്ടമുണ്ടാക്കുമെന്ന് ഫോര്‍ബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട്. കൊവിഡ് സമ്പന്നരുടെ സ്വത്തില്‍ ഈവര്‍ഷം നാലുശതമാനം ഇടിവുണ്ടാക്കുമെന്നും ഇതിന്റെ ആഘാതം നീണ്ടുനില്‍ക്കുമെന്നും പ്രമുഖ അമേരിക്കന്‍ നിക്ഷേപ ബാങ്കിങ് കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയും മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് കമ്പനിയായ ഒലിവര്‍ വൈമാനും ചേര്‍ന്നു തയാറാക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക മാന്ദ്യവും തിരിച്ചുവരവും യു മാതൃകയിലാവുമെന്നു പറയുന്ന റിപ്പോര്‍ട്ട് ആഗോള സമ്പാദ്യം 79 ലക്ഷം കോടി ഡോളറില്‍ നിന്ന് 76 ലക്ഷം കോടി ഡോളറായി ഇടിയുമെന്ന് വ്യക്തമാക്കുന്നു. സാമ്പത്തിക അനിശ്ചിതത്വം മൂലം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉണ്ടാകാവുന്ന സമ്പത്തിന്റെ ഉയര്‍ന്ന അറ്റ മൂല്യം ആറു ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി കുറയുമെന്ന് ഒലിവര്‍ വൈമാന്‍ കൊവിഡ് വ്യാപനത്തിനു മുന്‍പേ പ്രവചിച്ചിരുന്നു.
അതേസമയം 2020 അവസാനമാകുമ്പോഴേക്കും വസ്തുവിലയില്‍ ഹ്രസ്വകാല തിരിച്ചുവരവ് ഉണ്ടാകും. 80 ലക്ഷം കോടി ഡോളറിന്റെ (0.9 ശതമാനം) വര്‍ധനയാണുണ്ടാവുക. എന്നാല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് വാര്‍ഷിക വളര്‍ച്ച 5.4 ശതമാനമായിരിക്കും. കൊവിഡ് രണ്ടാമതും ശക്തിപ്രാപിക്കുകയാണെങ്കില്‍ ഈവര്‍ഷം ലോക സമ്പദ്‌വ്യവസ്ഥ 7.6 ശതമാനവും രണ്ടാം വരവില്ലെങ്കില്‍ ആറ് ശതമാനവും ഇടിയുമെന്ന് സാമ്പത്തിക സഹകരണ വികസന സംഘടന(ഒ.ഇ.സി.ഡി) മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് തിരിച്ചുവന്നാലും ഇല്ലെങ്കിലും നിലവിലെ അവസ്ഥയില്‍ സാധാരണ സ്ഥിതിയിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാണെന്ന് ഒ.ഇ.സി.ഡിയുടെ മുഖ്യ ധനകാര്യ വിദഗ്ധന്‍ ലോറന്‍സ് ബൂനെ പറയുന്നു.
കൊവിഡിന്റെ രണ്ടാം വരവിനെ അവഗണിക്കുകയാണെങ്കില്‍ ചൈനയുടെ ജി.ഡി.പിയില്‍ ഈവര്‍ഷം 2.7 ശതമാനം ഇടിവുണ്ടാകും. എന്നാല്‍ അടുത്തവര്‍ഷം 4.5 ശതമാനമായി അത് തിരിച്ചുവരും. ഈവര്‍ഷം 1.2 ശതമാനം ഇടഞ്ഞ ദക്ഷിണ കൊറിയ അടുത്തവര്‍ഷം 3.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
യു.എസ് 2020ല്‍ 7.3 ശതമാനം സാമ്പത്തിക തകര്‍ച്ചയിലേക്കു പോയി 2021ല്‍ 4.1 ശതമാനം വളര്‍ച്ച നേടും. യൂറോപ്പ് ഈവര്‍ഷം 9.1 ശതമാനം തകര്‍ച്ചയുണ്ടായി 2021ല്‍ 6.5 ശതമാനം വളര്‍ച്ച കൈവരിക്കും.
ഏറ്റവും തകര്‍ച്ച നേരിടുന്ന ബ്രിട്ടനില്‍ ഈവര്‍ഷം 11.5 ശതമാനം ഇടിവുണ്ടായ ശേഷം അടുത്തവര്‍ഷം 9 ശതമാനം വളര്‍ച്ച നേടും. അടുത്ത അഞ്ചു വര്‍ഷത്തിനിടെ ചൈനയാണ് ഏറ്റവും എ.യു.എം വളര്‍ച്ച നേടുക. 12 ശതമാനം. രണ്ടാം സ്ഥാനത്തുള്ള ലാറ്റിന്‍ അമേരിക്ക എട്ടു ശതമാനവും വളര്‍ച്ച നേടും.
അതേസമയം യു.എസ് നാലു ശതമാനവും പടിഞ്ഞാറന്‍ യൂറോപ്പും ജപ്പാനും മൂന്നു ശതമാനവും വളര്‍ച്ചയേ അടുത്ത അഞ്ചു വര്‍ഷത്തിനിടെ നേടാനിടയുള്ളൂവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."