ജാഗ്രതയോടെ തെരഞ്ഞെടുപ്പ് സ്‌ക്വാഡുകള്‍
കൊല്ലം: സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് ജില്ലാതലത്തില്‍ രൂപീകരിച്ച വിവിധ സ്‌ക്വാഡുകള്‍. ജില്ലാതല സ്‌ക്വാഡ് ഉള്‍പ്പടെ 50 എണ്ണമാണ് കൊല്ലം പാര്‍ലമെന്റ് പരിധിയിലുള്ളത്. സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫഌയിങ് സ്‌ക്വാഡ്, ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്.സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമിന്റെ എല്ലാ പരിശോധനകളും വീഡിയോയില്‍ രേഖപ്പെടുത്തും. പൊലിസ് ഓഫിസര്‍മാര്‍ അടങ്ങിയ ഓരോ സ്‌ക്വാഡും അനധികൃത പണമൊഴുക്ക്, അനധികൃതമായി മദ്യം കൈവശം വയ്ക്കുന്നത് തുടങ്ങിയവ പരിശോധിക്കുകയാണ് പൊലിസിന്റെ സാന്നിധ്യമുള്ള സ്‌ക്വാഡിന്റെ ചുമതലകളില്‍ പ്രധാനം.രേഖകളില്ലാതെ അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ കൈവശംവച്ച് യാത്ര ചെയ്യുന്നതും സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ പതിനായിരം രൂപയില്‍ കൂടുതല്‍ വിലയുള്ള പ്രചരണ സാമഗ്രികളോ പോസ്റ്ററുകളോ മറ്റ് സമ്മാനങ്ങളോ ആയുധങ്ങളോ കൈവശം വച്ച് യാത്ര ചെയ്യുന്നതും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമാണ് പരിശോധിക്കുക. ചട്ടലംഘനത്തിനെതിരെ കേസെടുത്ത് 24 മണിക്കൂറിനകം പ്രഥമ വിവര റിപോര്‍ട്ട് രജിസ്റ്റര്‍ ചെയ്യും. അനധികൃതമായി കൈവശം വയ്ക്കുന്നവ പിടിച്ചെടുക്കും.മണ്ഡലത്തില്‍ ഏഴ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാരുടെ നിയന്ത്രണത്തില്‍ 49 സ്‌ക്വാഡുകളുണ്ട്. ജില്ലാതല സ്‌ക്വാഡിനാണ് ഏകോപനച്ചുമതല. നാല് അംഗങ്ങള്‍ അടങ്ങിയതാണ് ഓരോ സ്‌ക്വാഡും. സ്റ്റാറ്റിക് സര്‍വൈലന്‍സ് ഫഌയിങ് സ്‌ക്വാഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നോഡല്‍ ഓഫിസര്‍ കൂടിയായ അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയയുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."