ശശി തരൂര്‍ കോവളം, നേമം മണ്ഡലങ്ങളില്‍ പര്യടനം നടത്തി
തിരുവനന്തപുരം: യു.ഡി.എഫ് തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ഥി ശശി തരൂര്‍ കോവളം, നേമം മണ്ഡലങ്ങളില്‍ പര്യടം നടത്തി. നേമം മണ്ഡലത്തിലെ സന്ദര്‍ശനം രാവിലെ ഒന്‍പതിന് കരമന ജങ്ഷനില്‍ നിന്നും തുടങ്ങി പൂജപ്പുര, മുടവന്‍ മുഗള്‍, തിരുമല, വെള്ളായണി ജങ്ഷന്‍, പാപ്പനംകോട് എന്നിവടങ്ങളിലെ പര്യടനത്തിനു ശേഷം ആള്‍ സെയിന്റ്‌സ് കോളജിലെത്തിയ ശശി തരൂരിന് ആവേശകരമായ സ്വീകരണമാണ് വിദ്യാര്‍ഥികള്‍ നല്‍കിയത്. കോജ് അധ്യാപകരെയും ജീവനക്കാരെയും വിദ്യാര്‍ഥികളെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ച ശേഷം കേപ്പ് എന്‍ജിനിയറിങ് കോളജ് മുട്ടത്തറയില്‍ സന്ദര്‍ശനം നടത്തി. ഉച്ച വിശ്രമത്തിനു ശേഷം കോവളം നിയോജകമണ്ഡലത്തിലെ യാത്ര വെങ്ങാനൂരില്‍ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി തുടക്കം കുറിച്ചു വിഴിഞ്ഞം, തെന്നൂര്‍ക്കോണം, മുക്കോല, കൊച്ചുപള്ളി, പുതിയതുറ, കൊച്ചുതുറ, വിഴിഞ്ഞം, പാമ്പുകാല,കാഞ്ഞിരംകുളം, ഉച്ചക്കട, ബാലരാമപുരം, പുന്നമൂട്, കല്ലിയൂര്‍, കാക്കാമൂല, പൂങ്കുളത്ത് അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."