വക്കം, കടയ്ക്കാവൂര്‍ മേഖലകളില്‍ കയര്‍ത്തൊഴിലാളികളുമായി സംവദിച്ച് അടൂര്‍ പ്രകാശ്
ആറ്റിങ്ങല്‍: കയര്‍ത്തൊഴിലാളികളുമായി സംവദിച്ച് യു.ഡി.എഫ് ആറ്റിങ്ങല്‍ മണ്ഡ്‌ലം സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്. ഇന്നലെ
കയര്‍ തൊഴിലാളി മേഖലയായ വക്കം, കടയ്ക്കാവൂര്‍, കിഴുവിലം, മുദാക്കല്‍, തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായിരുന്നു പര്യടനം. രാവിലെ എട്ടോടെ വക്കം മാര്‍ക്കറ്റ് നിലക്കാമുക്ക് ജങ്ഷനിലും മാര്‍ക്കറ്റിലും ജനങ്ങളെയും തൊഴിലാളി സംഘടനകളിലെ പ്രവര്‍ത്തകരെയും കണ്ട് വോട്ട് അഭ്യര്‍ഥിച്ചു.
അവിടെ നിന്നും കടക്കാമുക്ക്, മണനാക്ക് ജങ്ഷന്‍, മുദാക്കല്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങള്‍ ബ്ലോക്ക് ജങ്ഷന്‍ എന്നിവടങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ചു. പതിനൊന്നു മണിയോടെ രാവിലെത്തെ പര്യടനം അവസാനിപ്പിച്ച് നേരെ പോയത് വര്‍ക്കല കോടതിയിലേക്ക്. വര്‍ക്കല കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന രാകേഷിന്റെ മരണത്തിനുത്തരവാദികളാവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു നടത്തിയ സി.ഐ ഓഫിസ് മാര്‍ച്ചില്‍ പങ്കെടുത്തത്തിനെതിരേ എടുത്ത കേസില്‍ ജാമ്യം എടുക്കുന്നതിനാണ് വര്‍ക്കല കോടതിയിലെത്തിയത്. കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പോയി. വൈകിട്ട് നാലോടെ കട്ടാക്കട, തൊളിക്കോട്, ഉഴമലക്കല്‍, വിതുര മണ്ഡലം കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു രാത്രി ഒന്‍പതോടെ പര്യടന പരിപാടി സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."