സൂര്യാതപം: ഹോമിയോയില്‍ ചികിത്സ
തിരുവനന്തപുരം: സൂര്യാതപം മൂലമുണ്ടാകുന്ന ഗുരുതരമല്ലാത്ത രോഗ ലക്ഷണങ്ങള്‍ക്ക് ഹോമിയോ സ്ഥാപനങ്ങളില്‍ പ്രതിവിധി ലഭ്യമാണെന്ന് ഡയറക്ടര്‍ കെ. ജമുന അറിയിച്ചു.
ചൂടുകുരു, സൂര്യാതപം മൂലമുള്ള ലഘുവായ പൊള്ളല്‍, കരുവാളിപ്പ് എന്നിവയ്ക്ക് മരുന്നുകള്‍ ഹോമിയോ ആശുപത്രികളില്‍ നിന്നും ലഭിക്കും. സൂര്യനില്‍ നിന്നുള്ള വികിരണങ്ങള്‍ ഏല്‍ക്കുമ്പോള്‍ ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കും.
നിര്‍ജ്ജലീകരണം, ചൂടുകുരുവെപ്പ് (മിലിയേരിയ) എന്നിവയ്ക്ക് ഇത് കാരണമാകും. നിര്‍ജലീകരണം തടയാന്‍ ഒരു ദിവസം കുറഞ്ഞത് മൂന്നുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. മദ്യം, ചായ, കാപ്പി, കോളകള്‍ തുടങ്ങിയവ ഉപേക്ഷിക്കണം. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക ഉപ്പിട്ടനാരങ്ങാവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പനംനൊങ്ക് തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ചൂടിനെ പ്രതിരോധിക്കും.
സൂര്യാഘാതം മൂലം പൊള്ളലേറ്റ ഭാഗത്ത് നീറ്റലും വേദനയും പുകച്ചിലും ഉണ്ടാകും. തൊലി ചുവക്കുന്നതോടൊപ്പം വേദന അനുഭവപ്പെടുന്നതും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ചിലരില്‍ പനി, ഛര്‍ദ്ദി, കുളിര് എന്നിവയും കാണാറുണ്ട്. ശരീരം തണുപ്പിക്കുകയാണ് പ്രാഥമിക ചികിത്സയില്‍ പ്രധാനം.
തണുത്ത വെള്ളം കൊണ്ട് ദേഹമാസകലം തുടയ്ക്കണം തുടര്‍ന്ന രോഗിയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."