HOME
DETAILS

അലിഗഡ്് സര്‍വകലാശാലക്കുള്ള ഫണ്ട് നിര്‍ത്തുമെന്ന് എസ്.സി-എസ്.ടി കമ്മിഷന്‍

  
backup
July 04 2018 | 18:07 PM

%e0%b4%85%e0%b4%b2%e0%b4%bf%e0%b4%97%e0%b4%a1%e0%b5%8d%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുവശത്തുകൂടി നീക്കം നടത്തുന്നതിനിടെ സര്‍വകലാശാലക്കു ഭീഷണിയുമായി എസ്.സി-എസ്.ടി കമ്മിഷന്‍. ന്യൂനപക്ഷ പദവിയുള്ള സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് സംവരണം നല്‍കിയില്ലെങ്കില്‍ സ്ഥാപനത്തിനുള്ള ഫണ്ട് നിര്‍ത്തിവയ്ക്കുമെന്ന് ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ രാംകുമാര്‍ കതാരിയ പറഞ്ഞു. സര്‍വകലാശാലക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിനു കത്തെഴുതുമെന്നും വേണ്ടിവന്നാല്‍ വിഷയം കോടതിയിലേക്കു വലിച്ചിഴക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അലിഗഡ് സര്‍വകലാശാലാ ഭരണസമിതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അലിഗഡില്‍ മുസ്‌ലിം ഇതരവിദ്യാര്‍ഥികള്‍ക്കും സംവരണം വേണമെന്ന് നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യപ്പെട്ടിരുന്നു.

സര്‍വകലാശാലയില്‍ 50 ശതമാനം സീറ്റുകള്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു നല്‍കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അത് പലപ്പോഴും പാലിക്കാറില്ലെന്ന് അലിഗഡ് വി.സി തബസ്സും സഹാബ് പറഞ്ഞു. 1981ലെ നിയമമനുസരിച്ച് അലിഗഡ് ന്യൂനപക്ഷ പദവിയുള്ള സ്ഥാപനമാണെന്നും അദ്ദേഹം അറിയിച്ചു. 1875ല്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജിന് പിന്നീട് 1920ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേന്ദ്രസര്‍വകലാശാല പദവി ലഭിച്ചത്. അലിഗഡിന്റെ ന്യൂനപക്ഷപദവിയെ ചോദ്യംചെയ്യുന്ന ഹരജി ഇതിനകം സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. അലിഗഡിനെ ന്യൂനപക്ഷ സ്ഥാപനമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലെന്നും ഒരുമതേതര സമൂഹത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അനുവദിക്കാനാവില്ലെന്നുമാണ് നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  a minute ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  14 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  21 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  an hour ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago