മന്ദ്‌സോര്‍ പീഡനം വര്‍ഗീയവല്‍കരിക്കാനുള്ള സംഘ്പരിവാര്‍ അജണ്ട പാളി
ഇന്‍ഡോര്‍: മധ്യപ്രദേശിലെ മാന്ദ്‌സോറില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം വര്‍ഗീയവല്‍കരിക്കാനും വിഭാഗീയത സൃഷ്ടിക്കാനുമുള്ള സംഘ്പരിവാര്‍ ശ്രമം വൃഥാവിലായി. സംഭവവുമായി ബന്ധപ്പെട്ട് അതിതീവ്ര സ്വഭാവമുള്ള ക്യാംപയിനാണ് ബി.ജെ.പി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും നടത്തുന്നത്. കത്‌വയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാവരും ഇടപെട്ടപ്പോള്‍ മധ്യപ്രദേശില്‍ ഹിന്ദു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടപ്പോള്‍ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നായിരുന്നു പരാതി. ഹിന്ദുക്കളുടെ ജീവനും സ്വത്തിനുമൊന്നും വിലയില്ലെ തുടങ്ങിയ പ്രചാരണങ്ങളാണ് നടക്കുന്നത്.
ജസ്റ്റിസ് ഫോര്‍ ദിവ്യ എന്ന ഹാഷ്ടാഗിലാണ് വര്‍ഗീയ പ്രചാരണം. പ്രമുഖര്‍വരെ ഈ വിഷയത്തില്‍ തീവ്രവര്‍ഗീയ പ്രചാരണം നടത്തുന്നുണ്ട്. പ്രതികള്‍ മുസ്‌ലിങ്ങളായതിനാല്‍ ഹിന്ദുക്കളുടെ രക്തം തിളയ്ക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ആഹ്വാനം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുള്‍പ്പെടെയുള്ളവരും ഇത്തരത്തില്‍ പ്രചാരണങ്ങളില്‍ വീണതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കത്‌വയിലെ ബാലികക്ക് വേണ്ടി മുറവിളികൂട്ടിയ ആളുകള്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണെന്നാണ് ജഡേജ ചോദിക്കുന്നത്. കത്‌വയില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് മാന്ദ്‌സോറില്‍ നടക്കുന്നത്. കത്‌വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ബി.ജെ.പി നേതാക്കളും ഹിന്ദുക്കളും ചേര്‍ന്ന് അടക്കംചെയ്യാനുള്ള സ്ഥലംപോലും നിഷേധിക്കുകയും കൊലയാളികളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാന്ദ്‌സോറില്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്നും അവരെ അടക്കംചെയ്യാനുള്ള സ്ഥലം തരില്ലെന്നുമാണ് മുസ് ലിംകളുടെ നിലപാട്.
കത്‌വയില്‍ അഭിഭാഷകര്‍ പ്രതികള്‍ക്കായി വാദിച്ചപ്പോള്‍ മാന്ദ്‌സോറില്‍ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് അഭിഭാഷകര്‍. എന്നിട്ടും വ്യാജ പ്രചാരണം കൊണ്ട് വര്‍ഗീയ വിഷം ചീറ്റുകയാണ് സംഘികള്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാന്ദ്‌സോറില്‍ ക്രൂരപീഡനമുണ്ടായത്. ഏഴു വയസുകാരിയെ സ്‌കൂളില്‍നിന്ന് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തില്‍ ആസിഫ് (24), ഇര്‍ഫാന്‍ (20) എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിലെ പ്രതികളെ ഒരു തരത്തിലും സഹായിക്കില്ലെന്ന നിലപാടിലാണ് പ്രദേശത്തെ മുസ്‌ലിം സമൂഹം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷനല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."