HOME
DETAILS
MAL
കൊവിഡ്-19: വോളണ്ടിയർമാർക്ക് സലാമത്തക് മെഡിക്കൽ സെന്റർ പി പി ഇ കിറ്റുകൾ നൽകി
backup
June 14 2020 | 09:06 AM
ദമാം: കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സോഷ്യൽ ഫോറം വോളണ്ടിയർമാർക്ക് സലാമത്തക് മെഡിക്കൽ സെന്റർ പി പി ഇ കിറ്റുകൾ നൽകി. കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന ആതുര സേവന കേന്ദ്രമായ സലാമത്തക് മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ആസഫ് നെച്ചിക്കാടനാണ് സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി മൻസൂർ എടക്കാടിന് കിറ്റുകൾ കൈമാറിയത്.
പ്രവിശ്യയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത തുടക്ക നാൾ മുതൽ തന്നെ വളരെ മികച്ച പ്രവർത്തനമാണ് ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റിക്കു കീഴിൽ നടത്തി വന്നിരുന്നത്. വിമാന സർവ്വീസുകളുടെ പുതിയ ഷെഡ്യൂളുകൾ വന്നതോടെ ടിക്കറ്റിന് പ്രയാസമനുഭവിച്ചിരുന്ന പ്രവാസികൾക്ക് വിമാന ടിക്കറ്റ് നൽകാനുള്ള ശ്രമകരമായ ദൗത്യവും ഫോറം ഏറ്റെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."