വാഹന പരിശോധന ശക്തമാക്കി; പൊലിസിനെ വെട്ടിച്ച് ടിപ്പര്‍ ലോറികള്‍
അമ്പലപ്പുഴ: വാഹന പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ടിപ്പര്‍ ലോറികള്‍ പൊലീസിനെ വെട്ടിച്ച് മറു റോഡുകളില്‍ കൂടി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നു.
അമിതഭാരം കയറ്റിയതും പാസ് ഇല്ലാതെ മണല്‍ കടുത്തുന്നതുമായ ടിപ്പര്‍ലോറികളാണ് പൊലീസിന്റെ വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടത്.
ദേശീയ പാതയില്‍ അറവുകാട് ഭാഗത്ത് പുന്നപ്ര പോലീസ് വാഹന പരിശോധന നടത്തുന്ന വിവരമറിഞ്ഞ് ടിപ്പര്‍ ലോറികള്‍ കൈതവന തിരിഞ്ഞ് ദേശീയ പാതയില്‍ കയറാതെ ഉള്‍നാടന്‍ റോഡായ പഴയ നടക്കാവ് റോഡിലൂടെ പുന്നപ്ര, വളഞ്ഞവഴി, അമ്പലപ്പുഴ തുടങ്ങിയ ഉള്‍നാടന്‍ പ്രദേശങ്ങളിലൂടെ യാതൊരു പരിശോധനയിലും പെടാതെ നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചത്. ഇന്നലെ രാവിലെ 10 മുതല്‍ 12 വരെ ദേശീപാതയില്‍ പുന്നപ്ര പോലീസും അമ്പലപ്പുഴ ദേശീയപാതയില്‍ അമ്പലപ്പുഴ പോലീസും വാഹന പരിശോധന ശക്തമാക്കിയിരുന്നു.
ഈ രണ്ട് മണിക്കൂറിനുള്ളില്‍ നിരവധി ടിപ്പര്‍ ലോറികളാണ് പഴയ നടക്കാവ് റോഡിലൂടെ അമിതവേഗതയില്‍ മറ്റു വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീതിയുളവാക്കി കടന്ന് പോയത്. തെക്ക്-കിഴക്കന്‍ ജില്ലകളില്‍ നിന്നും ടിപ്പര്‍ ലോറികളില്‍ കഞ്ചാവ് ഉല്‍പ്പെടെയുള്ള ലഹരി വസ്തുകള്‍ കടത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ടിപ്പര്‍ ലോറികള്‍ പോലീസിനെ വെട്ടിച്ച് കടന്നുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."