തെരുവംപറമ്പില്‍ വീട്ടുവളപ്പില്‍ സ്‌ഫോടനം
നാദാപുരം: തെരുവംപറമ്പില്‍ വീട്ടുപറമ്പില്‍ ഉഗ്ര സ്‌ഫോടനം. ചീരാകണ്ടി സി.കെ സിറാജിന്റെ വീട്ടുപറമ്പിലാണ് സ്‌ഫോടനമുണ്ടായത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.
പറമ്പിലെ മാലിന്യകുഴിയില്‍ ചപ്പുചവറുകള്‍ ഇട്ട് തീ കൊളുത്തിയ വീട്ടുടമ തീ കെടുത്താന്‍ വെള്ളമെടുക്കാന്‍ വീട്ടില്‍ പോയ സമയത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റ ആഘാതത്തില്‍ മാലിന്യ കുഴിയുടെ സമീപത്തെ വാഴകള്‍ കത്തിക്കരിഞ്ഞു.
പട്രോളിങ് നടത്തുകയായിരുന്ന കണ്‍ട്രോള്‍ റൂം പൊലിസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അവശിഷ്ടങ്ങള്‍ ഒന്നും സ്ഥലത്ത് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തി. സ്ഥലത്തുനിന്ന് കത്തിയ വസ്തുക്കളുടെ അവശിഷ്ടം പരിശോധനക്കെടുത്തു.
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അതിരാവിലെ നടന്ന സ്‌ഫോടനം പ്രദേശത്ത് അഭ്യൂഹങ്ങള്‍ക്കും പരിഭ്രാന്തിക്കും ഇടയാക്കി. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എ.എസ്.ഐ എം.എം ഭാസ്‌കരന്റെ നേതൃത്വത്തില്‍ പരിസരത്ത് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."